Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

തച്ചങ്കരി നടത്തുന്ന പ്രചാരണ തന്ത്രങ്ങളിൽ അമർഷമുണ്ടെങ്കിലും മുഖ്യമന്ത്രിയെ പേടിച്ച് അത് വ്യക്തമാക്കാനുള്ള ധൈര്യമില്ല ; എങ്ങനെയെങ്കിലും വകുപ്പ് മാറ്റിയാൽ മതി ; കെ എസ് ആർ ടി സി മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ തച്ചങ്കരിക്ക് മുന്നിൽ സുല്ലിട്ട് മന്ത്രി എ കെ ശശീന്ദ്രൻ

19 JUNE 2018 12:56 PM IST
മലയാളി വാര്‍ത്ത

മന്ത്രി എ കെ ശശീന്ദ്രൻ കെ എസ് ആർ ടി സി മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ തച്ചങ്കരിക്ക് മുന്നിൽ സുല്ലിട്ടു. എങ്ങനെയെങ്കിലും വകുപ്പ് മാറ്റിയാൽ മതിയെന്ന് മാത്രമാണ് മന്ത്രി ആഗ്രഹിക്കുന്നത്. കാരണം കെഎസ്ആർറ്റിസിയുടെ മന്ത്രിയും എംഡിയും ഇപ്പോൾ തച്ചങ്കരിയാണ്.

എടുത്തു പറയത്തക്ക ഒരു ജോലിയുമില്ലാതെ സെക്രട്ടേറിയറ്റിലിരുന്ന് ബോറടിക്കുകയാണ് മന്ത്രി. അദ്ദേഹം ഇപ്പോൾ വാർത്തകൾ കാണാറില്ലെന്നാണ് അടുപ്പക്കാർ പറയുന്നത്. കഴിഞ്ഞ ദിവസം ഇലക്ട്രിക് ബസ് നിരത്തിലിറക്കിയത് മന്ത്രിയാണെങ്കിലും ചാനലുകളിൽ നിറഞ്ഞു നിന്നത് ടോമിൻ തച്ചങ്കരിയാണ്. ബസിന്റെ ഫ്ലാഗ് ഓഫ് ഒരു ചാനലും കാണിച്ചില്ല. പകരം ബഹുവർണ വസ്ത്രങ്ങൾ അണിഞ്ഞ് ബസിനൊപ്പം ചാനലുകൾക്ക് പോസ് ചെയ്യുന്ന ടോമിൻ തച്ചങ്കരിയെയാണ് ചാനലുകാർ കാണിച്ചത്.

രാത്രി വരെ വാർത്ത കണ്ട് അസഹ്യനായി തീർന്ന മന്ത്രി പരിചയമുള്ള ചില ചാനലുകാരെ ഫോണിൽ വിളിച്ച് പ്രതിഷേധം അറിയിച്ചത്രേ. സാധാരണ മന്ത്രിയുള്ള പരിപാടികൾക്ക് സിവിൽ സർവീസ് ഉദ്യോഗസ്ഥർ മേനി ചമയാൻ നിൽക്കാറില്ല. അങ്ങനെ നിന്നാൽ അത് മന്ത്രിക്ക് ഇഷ്ടപ്പെടാതെ വരുമോ എന്ന ഭയം അവരെ പിന്തുടരും. തച്ചങ്കരിക്ക് ആരെയും ഭയമില്ല. നഷ്ടത്തിലോടുന്ന കെ എസ് ആർറ്റിസിയെ താൻ രക്ഷിക്കുമെന്നും അതിൽ നിന്നും ലഭിക്കുന്ന നേട്ടത്തിന്റെ ബാക്കി സ്വീകരിക്കണമെങ്കിൽ ഒപ്പം നിൽക്കാം എന്നുമാണ് തച്ചങ്കരിക്ക് മന്ത്രിയോട് പറയാനുള്ളത്. മന്ത്രിക്ക് തച്ചങ്കരിയോട് സംസാരിക്കാൻ ഭയമാണെന്ന് മന്ത്രിയുടെ അടുപ്പക്കാർ പറയുന്നു. മന്ത്രിയുടെ ഓഫീസ് മരണവീട് പോലെയാണത്രേ. അവിടെ ആരും സന്തോഷിക്കുന്നില്ല. സന്തോഷിക്കാൻ വകയൊന്നുമില്ലെന്നാണ് അവർ പറയുന്നത്.

ഇത്തരത്തിലാണ് ഭരിക്കേണ്ടി വരുന്നതെങ്കിൽ മന്ത്രിയായി മടങ്ങിവരരുതായിരുന്നു എന്നും ശശീന്ദ്രൻ ആഗ്രഹിക്കുന്നു. മന്ത്രിയാണ് വകുപ്പിലെ സർവാധികാരി. എന്നാൽ ഗതാഗത വകുപ്പിൽ മാത്രം അതല്ല അവസ്ഥ. കെ എസ് ആർറ്റിസിക്ക് ഇലക്ട്രിക് ബസ് വാങ്ങാൻ തീരുമാനിച്ചത് തച്ചങ്കരിയാണ്. മന്ത്രിയല്ല. നയപരമായ തീരുമാനങ്ങൾ എടുക്കേണ്ടയാളാണ് മന്ത്രി. എന്നാൽ ഗതാഗത വകുപ്പിൽ വരുത്തേണ്ട മാറ്റങ്ങൾ കുറിപ്പായി മന്ത്രിക്ക് ലഭിക്കാറാണ് പതിവ്. അത് നൽകുന്നത് പലപ്പോഴും മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയിൽ നിന്നും കുറിപ്പ് കിട്ടുമ്പോഴായിരിക്കും അത് അദ്ദേഹത്തിന് നൽകിയത് തച്ചങ്കരിയാണെന്ന് വ്യക്തമാകുന്നത്.

തച്ചങ്കരിക്ക് മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുണ്ട്. തച്ചങ്കരി മന്ത്രി ശശീന്ദ്രനുമായി സംസാരിക്കുന്നത് കാര്യമാത്ര പ്രസക്തമായി മാത്രമാണ്. അതും ചില ഔദ്യോഗിക കാര്യങ്ങൾ മാത്രം. കെ എസ് ആർറ്റിസിയുമായി ബന്ധപ്പെട്ട ഫയൽ ഡിസ്കഷന് വരാറുള്ളത് തച്ചങ്കരിയുടെ താഴെയുള്ള ഉദ്യോഗസ്ഥരാണ്. അതിൽ മന്ത്രിക്ക് പരാതിയില്ല. തച്ചങ്കരിയെ കാണാതിരിക്കാമല്ലോ എന്ന സന്തോഷമാണ് മന്ത്രിക്ക് അപ്പോൾ തോന്നുക. തന്നെ ഒഴിവാക്കി തച്ചങ്കരി നടത്തുന്ന പബ്ളിസിറ്റി ഗെയിമുകളിൽ മന്ത്രിക്ക് അമർഷമുണ്ടെങ്കിലും മുഖ്യമന്ത്രിയെ പേടിച്ച് അത് വ്യക്തമാക്കാനുള്ള ധൈര്യമില്ല. തച്ചങ്കരി ഗതാഗത കമ്മീഷണറായിരിക്കെ ജന്മദിന കേക്ക് വിവാദത്തിൽ അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് നീക്കിയത് അന്ന് ഗതാഗത മന്ത്രിയായിരുന്ന ശശീന്ദ്രനാണ്. പിന്നീട് ശശീന്ദ്രൻ മന്ത്രിയല്ലാതായി. തോമസ് ചാണ്ടി മന്ത്രിയായി. ഇതിന്റെ വൈരാഗ്യം തച്ചങ്കരി ഉള്ളിൽ സൂക്ഷിക്കുന്നു.

കെ എസ് ആർറ്റിസിയിലെ പുതിയ ബസ് വാങ്ങലിന് സി പി എം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരമുണ്ട്. ഒരു ഇലക്ട്രിക്ക് ബസിന് രണ്ടര കോടിയാണ് വില. പർച്ചേസിനെ കുറിച്ചൊന്നും മന്ത്രി അറിഞ്ഞിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends