സഹോദരിയുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ എന്ന വ്യാജേനെ പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ മാതാപിതാക്കള്‍ അധികൃതരുടെ അനുമതി വാങ്ങി ; പെണ്‍കുട്ടിയുടെ എതിര്‍പ്പിനെ അവഗണിച്ച് ഒരു കന്യാസ്ത്രീയുടെ ഇടപെടലിൽ നാട്ടിലേക്ക് ; നിര്‍ഭയ കേന്ദ്രത്തില്‍ താമസിച്ചിരുന്ന 16 കാരിക്ക് നേരെ വീണ്ടും പീഡന ശ്രമം

പീഡനത്തിന് കേസ് ഇരയെ വീട്ടില്‍ എത്തിച്ച് പ്രതികളില്‍ ഒരാള്‍ വീണ്ടും പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. മാതാവു പ്രതിയായ കേസില്‍ തലസ്ഥാനത്തെ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞു വരികയായിരുന്ന 16 കാരിയെയാണ് പ്രതികളില്‍ ഒരാള്‍ വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിച്ചത്.
കഴിഞ്ഞ മാസമാണ് അധികൃതരില്‍ നിന്നും അനുമതി വാങ്ങി പെൺകുട്ടിയെ മാതാപിതാക്കൾ കൂട്ടിക്കൊണ്ടു പോയത്. സഹോദരിയുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ എന്ന വ്യാജേനെയാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ കൊണ്ടു പോകാന്‍ ഒരാഴ്ചത്തേക്ക് അനുമതി വാങ്ങിയത്. എന്നാൽ വീട്ടിലേക്ക് തിരിച്ചുപോകാൻ പെൺകുട്ടി തയ്യാറായിരുന്നില്ല.
വീട്ടിലെത്തിയ പെൺകുട്ടിക്കുനേരെ പ്രധാനപ്രതി വീണ്ടും ആക്രമണശ്രമം നടത്തി.വീട്ടില്‍ എത്തിയ കുട്ടി ആത്മഹത്യശ്രമം നടത്തി. ഈ കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടേതായി മുണ്ടക്കയം പൊലീസ് സ്‌റ്റേഷനില്‍ പരാതി ലഭിക്കുകയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ആക്രമിച്ചയാള്‍ നിരന്തരം ചൂഷണം ചെയ്തതിന്റെ പേരിലാണ് അറസ്റ്റിലായത്. മാതാവിന്റെ അറിവോടെയായിരുന്നു എല്ലാം എന്നതിനാല്‍ മാതാവിനെയും പ്രതി ചേര്‍ത്തു.
സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് കൊണ്ടു പോകാന്‍ വന്ന മാതാപിതാക്കള്‍ക്കൊപ്പം പെണ്‍കുട്ടി പോകാന്‍ മടിച്ചിരുന്നെങ്കിലും പെണ്‍കുട്ടിയുടെ എതിര്‍പ്പിനെ അവഗണിച്ച് ഒരു കന്യാസ്ത്രീയുടെ ഇടപെടലിലായിരുന്നു പെണ്‍കുട്ടി നാട്ടിലേക്ക് പോയത്. കുട്ടി വീണ്ടും ആക്രമിക്കപ്പെടാനോ സ്വാധീനിക്കപ്പെടാനോ സാധ്യതയുള്ളതുകൊണ്ട് വിട്ടുകൊടുക്കരുതെന്ന് മഹിള സമഖ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയെങ്കിലും സ്വാഭാവിക നീതി എന്ന ന്യായം പറഞ്ഞായിരുന്നു അന്ന് തിരുവനന്തപുരം സിഡബ്ല്യൂസി കുട്ടിയെ മാതാപിതാക്കള്‍ക്ക് വിട്ടുകൊടുത്തത്. ഈ പെണ്‍കുട്ടിയുടെ ഉത്തരവാദിത്തം ഇടുക്കി ശിശുക്ഷേമ സമിതിയായിരുന്നു ആദ്യം ഏറ്റെടുത്തത്.
https://www.facebook.com/Malayalivartha
























