നാടിന്റെ വികസനം തടസ്സപ്പെടുത്തുന്നവരെ മാധ്യമങ്ങള്‍ തുറന്ന് കാട്ടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; പ്രതികൂലമായ ഇടപെടലുകള്‍ സമൂഹത്തിലുണ്ടാവുമ്പോള്‍ പ്രതികരിക്കാതിരിക്കുന്നത് മാധ്യമ ധര്‍മ്മമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

ദേശാഭിമാനിയുടെ ഒമ്പതാം എഡിഷന്‍ ആലപ്പുഴ കലവൂരില്‍ ഉദ്ഘാടനം ചെയ്യവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് സമൂഹത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ മാധ്യമങ്ങള്‍ക്ക് മുഖ്യപങ്ക് വഹിക്കാനുണ്ട്. വികസനം തടസപ്പെടുത്തുന്ന വിഭാഗങ്ങളെ തുറന്ന് കാണിക്കേണ്ടത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുടെ ചുമതലയാണ്. നിപ വൈറസ് ബാധയുണ്ടായപ്പോള്‍ ഭൂരിഭാഗം മാധ്യമങ്ങളും സര്‍ക്കാരിനൊപ്പം നിന്നു. എന്നാല്‍ ചില മാധ്യമങ്ങള്‍ കുറ്റപ്പെടുത്തലുമായി രംഗത്ത് വന്നു.ഇവര്‍ പുനപരിശോധന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കലവൂരിനടുത്ത് ആപ്പൂരില്‍ സ്ഥാപിച്ച ദേശാഭിമാനി ഓഫീസ് വളപ്പില്‍ മുഖ്യമന്ത്രി ശിലാഫലകവും അനാഛാദനം ചെയ്തു. സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഓഫീസ് കെട്ടിടത്തിന്റെ ഉത്ഘാടന കര്‍മ്മവും നിര്‍വ്വഹിച്ചു. ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്ചുതാനന്ദനാണ് പ്രസ്സിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. കേന്ദ്രത്തിലെ ആഖജ ഭരണം കോര്‍പ്പറേറ്റ്കള്‍ക്ക് വേണ്ടിയുള്ള താണെന്ന് ഢട പറഞ്ഞു. മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തുറന്ന് കാട്ടാന്‍ മാധ്യമങ്ങള്‍ മുന്നോട്ട് വരണം. മാധ്യമങ്ങളെയും വിലക്കെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വി.എസ്. കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























