ഗണേഷ് കുമാര് യുവാവിനെ മര്‍ദ്ദിച്ച സംഭവം; ആരോപണവിധേയനായ അഞ്ചല്‍ സിഐയെ സ്ഥലം മാറ്റിയെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം; ഗണേഷ്‌കുമാര്‍ യുവാവിനെ മര്‍ദിച്ചത് ജൂണ്‍ 13ന്, സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത് മെയ് 30ന്

വാഹനം കടന്നു പോകാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ആരോപണവിധേയനായ അഞ്ചല്‍ സിഐയെ സ്ഥലം മാറ്റിയെന്ന സര്‍ക്കാര്‍ വാദം കളവ്. മെയ് 30 നാണ് സിഐ മോഹന്ദാസിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. അതേ സമയം ഈ മാസം 13 നാണ് ഗണേഷ്‌കുമാര്‍ യുവാവിനെ മര്‍ദിച്ചത്. അനില്‍ അക്കര നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനിലാണ് ആരോപണവിധേയനായ സിഐയെ സ്ഥലം മാറ്റിയതായി സര്ക്കാര്‍ വ്യക്തമാക്കിയത്.
അതേസമയം ഗണേഷ് കുമാര് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ആദ്യം മുതല്‍ തന്നെ അഞ്ചല്‍ സിഐ മോഹന്ദാസ് ആരോപണ വിധേയനായിരുന്നു. മോഹന്ദാസിന്റെ വീടിന് സമീപത്ത് വെച്ചാണ് ഗണേഷ് കുമാര്‍ എംഎല്‍എയും അനന്തകൃഷ്ണനും തമ്മില്‍ വാക്കേറ്റമുണ്ടായത്. എംഎല്‍എയുടെ ദൃശ്യങ്ങള്‍ എടുക്കാന്‍ ശ്രമിച്ച അനന്തകൃഷ്ണന്റെ ഫോണ്‍ സിഐ പിടിച്ച് വാങ്ങുകയും ചെയ്തിരുന്നു. പിന്നീട് സംഭവത്തിന്റെ അന്വേഷണം സിഐയെ ഏല്‍പ്പിച്ചത് കേസ് അട്ടിമറിക്കാനാണെന്ന് അനന്തകൃഷ്ണനും മാതാവും ആരോപിച്ചിരുന്നു. പ്രതിപക്ഷം വിഷയം സഭക്കകത്തും പുറത്തും ഉയര്‍ത്തിക്കൊണ്ടു വന്നതോടെയാണ് സിഎൈ സ്ഥലം മാറ്റിയതായി സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചത്. പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശമാണ് സഭയില്‍ സര്ക്കാര്‍ നടത്തിയതെന്ന് ഈ രേഖകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞമാസം 30 നാണ് മോഹന്ദാസിനെ പൊന്കുന്നത്തേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വരുന്നത്. പുതിയ അഞ്ചല്‍ സിഐയായി സതി കുമാറിനെ നിയമിച്ചതടക്കം 29 ഉദ്യോഗസ്ഥര്ക്കാണ് അന്ന് സ്ഥലം മാറ്റം നല്കിയത്. കാര്യമറിയാതെ തന്നെ വിമര്‍ശിക്കുന്നവര്‍ ഇന്ന് ഞാന്‍ നാളെ നീയെന്ന് മനസിലാക്കണമെന്നായിരുന്നു സഭയില്‍ ഗണേഷ്‌കുമാറിന്റെ ഉപദേശം
യുവാവിനെ മര്‍ദിച്ച സംഭവത്തിലെ പ്രതിഷേധം ശക്തമാകുന്നത് തടയാനും എംഎല്‍എ സഹായിക്കാനുമാണ് സകര്‍ക്കാര്‍ സഭയെ തെറ്റിദ്ധരിപ്പിച്ചതെന്നാണ് ആരോപണം. അതേസമയം കേസ് ഒത്തുതീര്പ്പാക്കാനുള്ള ശ്രമം ഗണേഷ്‌കുമാറിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























