ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഒപ്പം നിറുത്തിയിട്ടുള്ള പൊലീസുകാരെ മാതൃ യൂണിറ്റുകളിലേക്ക് മടക്കാന്‍ ഉത്തരവ്

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഒപ്പം നിറുത്തിയിട്ടുള്ള അധികം പൊലീസുകാരെ 24 മണിക്കൂറിനുള്ളില്‍ മാതൃ യൂണിറ്റുകളിലേക്ക് മടക്കണമെന്ന് ഡിജിപിയുടെ ഉത്തരവ്. ഡി വൈ എസ് പിമാരും അസി. കമാന്‍ഡന്‍മാരും സമാന റാങ്കിലുള്ളവര്‍ ഒരാളെയും എസ് പിമാര്‍, കമാന്‍ഡന്റുമാര്‍ തുടങ്ങിയവര്‍ രണ്ട് പൊലീസുകാരെയും മാത്രമേ ഒപ്പം നിറുത്താന്‍ പാടുള്ളൂ.
സ്വകാര്യ ആവശ്യത്തിന് പൊലീസുകാരെ ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം, ഐ ജി, എ ഡി ജി പി, ഡി ജി പി റാങ്കിലുള്ളവര്‍ക്ക് എത്ര പൊലീസുകാരെ അനുവദിച്ചുണ്ടെന്ന് ഉത്തരവ് വ്യക്തമാക്കുന്നില്ല.
https://www.facebook.com/Malayalivartha
























