ശക്തമായ മഴയും കാറ്റും മൂടല്‍മഞ്ഞും... കൊച്ചിയിലേക്കുള്ള വിമാനങ്ങള്‍ അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കി

ശക്തമായ മഴയും കാറ്റും മൂടല്‍മഞ്ഞും കാരണം കൊച്ചിയിലേക്കുള്ള വിമാനങ്ങള്‍ അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കി. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്നാണ് രണ്ടു വിമാനങ്ങളാണ് തിരുവനന്തപുരത്ത് ഇറക്കിയത്.
മസ്‌ക്കറ്റില്‍നിന്നു പുറപ്പെട്ടു രാവിലെ 7.30 ന് കൊച്ചിയില്‍ എത്തിയ ഒമാന്‍ എയര്‍ വിമാനവും ചെന്നൈയില്‍നിന്നു പുറപ്പെട്ട് 7.15നു കൊച്ചിയില്‍ എത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സുമാണു തിരുവനന്തപുരത്തേക്കു തിരിച്ചുവിട്ടത്. കാലാവസ്ഥ അനുകൂലമായതോടെ പത്ത് മണിയോടെ വിമാനം തിരിച്ച് കൊച്ചിയില്‍ എത്തിച്ചു.
https://www.facebook.com/Malayalivartha
























