കോട്ടയം അച്ചായത്തി രാജിയുടെ കൂട്ടുകാർ കുപ്രസിദ്ധ ഗുണ്ടകൾ; അയല്‍വാസിയുടെ കാലും കൈയ്യും തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍, ഉറപ്പിച്ചത് 25000 രൂപയ്ക്ക്: നാട്ടുകാർ ആ കാഴ്ച കണ്ടതോടെ പണി പാലും വെള്ളത്തിൽ കിട്ടി

അയല്‍വാസിയുടെ കൈകളും കാലുകളും തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കുകച്ചാല്‍ പ്ലാച്ചിക്കല്‍ മുള്ളന്‍ കുന്ന് രാജി(45) ആണ് അറസ്റ്റിലായത്. സ്വന്തം കാല്‍ തല്ലിയൊടിച്ചതിന് പകരമായാണ് അയൽക്കാരന്‍റെ കൈകാലുകൾ തല്ലിയൊടിക്കാൻ വീട്ടമ്മ ക്വട്ടേഷന്‍ നൽകിയത്.
രാജിക്ക് പുറമേ ഇവരുടെ നിര്‍ദേശപ്രകാരം ആക്രമണം നടത്താനെത്തിയ ക്വട്ടേഷൻ സംഘാംഗങ്ങളായ ആറ്റിങ്ങൽ നാവായിക്കുളം ശുപ്പാണ്ടി അനീഷ്(30), കുറുമ്പനാടം കരിങ്കണ്ടത്തിൽ സോജി(28), പെരുന്ന കുരിശുംമൂട്ടിൽ ജാക്സൺ(24), വാഴൂർ പുളിക്കൽകവല പൗവത്തുകാട്ടിൽ സനു പി.സജി(24), കൊല്ലം അയത്തിൽ വയലിൽപുത്തൻവീട്ടിൽ റിയാദ്(37), ആറ്റിങ്ങൽ കോരാണി മുജീബ്(33) എന്നിവരെ ഞായറാഴ്ച കറുകച്ചാൽ പോലീസ്, രാജിയുടെ വീട്ടിൽനിന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയിരുന്നു.
രാജിയും അയൽവാസിയായ രമേശനുമായി സാമ്പത്തിക ഇടപാടുകള്‍ തമ്മിലുലള തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.മുമ്പ് രമേശന്റെ നേതൃത്വത്തിൽ രാജിയുടെ കാൽ തല്ലിയൊടിച്ചതു സംബന്ധിച്ച് കേസും ഉണ്ടായിരുന്നു. ഇതിന് പകരമായി രമേശന്റെ കൈകാലുകൾ തല്ലിയൊടിക്കാൻ ക്വട്ടേഷൻ സംഘത്തെ രാജി ഏര്‍പ്പെടുത്തുകയായിരുന്നു. 25,000 രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്.
ക്വട്ടേഷന്‍ നടപ്പാക്കാന്‍ ചങ്ങനാശ്ശേരിയിലെത്തിയ ഗുണ്ടാ സംഘം രാജിയുടെ വീട്ടിൽ എത്തിയപ്പോൾ, സംശയം തോന്നിയ നാട്ടുകാർ വീടുവളഞ്ഞശേഷം കറുകച്ചാൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിടിയിലായ ആറുപേരും സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. വാടകയ്ക്കെടുത്ത കാറിലാണ് ഇവരെത്തിയത്. പ്രതികളെ തിങ്കളാഴ്ച ചങ്ങനാശ്ശേരി കോടതി റിമാൻഡുചെയ്തു.
https://www.facebook.com/Malayalivartha
























