കാലവര്‍ഷക്കെടുതിയില്‍ രേഖകള്‍,സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ പ്രധാന രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ ലഭ്യമാക്കാന്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുമെന്ന് മന്ത്രി

കാലവര്‍ഷക്കെടുതി മൂലമുണ്ടായ ദുരന്തങ്ങളില്‍ രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ പ്രധാനപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ ലഭ്യമാക്കാന്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുമെന്ന&്വംിഷ;് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍ അറിയിച്ചു. ദുരന്തങ്ങളില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപവീതം നല്‍കും. പൂര്‍ണമായും തകര്‍ന്നതോ വാസയോഗ്യമല്ലാത്തതോ ആയ വീട് പുനര്‍നിര്‍മിക്കാന്‍ സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും നാലു ലക്ഷം രൂപ നല്‍കും.
സ്ഥലം ഒഴുകിപ്പോയവര്‍ക്ക്, വേറെ സ്ഥലം ഇല്ലെങ്കില്‍ ആറ് ലക്ഷം രൂപയോ, പ്രമാണത്തില്‍ ഉള്ള തുകയോ ഏതാണോ കുറവ് അത് അനുവദിക്കും. വീട് തകര്‍ന്ന അതേ സ്ഥലത്താണ് പുനര്‍നിര്‍മിക്കുന്നതെങ്കില്‍ തദ്ദേശസ്ഥാപനം ഒരു ദിവസത്തിനകം അനുമതി നല്‍കണം. 75 ശതമാനത്തോളം നാശം സംഭവിച്ച വീടുകളാണ് വാസയോഗ്യമല്ലാത്ത വീടുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുക. കാര്യങ്ങള്‍ പുനഃപരിശോധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ചീഫ് സെക്രട്ടറി, റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കൃഷിവകുപ്പ് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി.
സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍നിന്ന് 2016 മുതലുള്ള കുടിശ്ശിക തീര്‍ക്കാന്‍ ആവശ്യമായ 12 കോടി രൂപയും 2016 മുതലുള്ള പ്രളയക്കെടുതിയുടെ കുടിശ്ശിക തീര്‍ക്കാന്‍ 44.82 കോടി രൂപയും 2018ലെ നഷ്ടപരിഹാര ഇനത്തില്‍ 64.19 കോടി രൂപയും ചേര്‍ത്ത് 121.01 കോടി രൂപ അനുവദിക്കും.
https://www.facebook.com/Malayalivartha
























