Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ചെന്നൈ തെരുവിൽ അലഞ്ഞുനടന്ന കോട്ടയത്തെ കോടീശ്വരി മാഗിക്ക് ഭർത്താവിനെ നഷ്ടപ്പെട്ടിട്ടില്ല; പത്ത് മാസങ്ങൾക്ക് ശേഷം അവർ കണ്ടുമുട്ടി: കണ്ടു നിന്നവർക്ക് സന്തോഷ കണ്ണുനീരിന്റെ നിമിഷങ്ങൾ നൽകി അയനാവരം അന്‍പകം അഗതിമന്ദിരത്തിലെ ഒത്തുചേരൽ-: നടപടികൾ പൂർത്തിയാക്കി മാഗിയ്ക്ക് ഭർത്താവിനൊപ്പം പോകാമെന്ന് വ്യക്തമാക്കി അനാഥ മന്ദിരം അധികൃതർ

20 JUNE 2018 10:12 AM IST
മലയാളി വാര്‍ത്ത

മനോനില തെറ്റിയ അവസ്ഥയിൽ ആരോരുമില്ലാതെ അഗതി മന്ദിരത്തിൽ കഴിഞ്ഞിരുന്ന കോട്ടയത്തെ കോടീശ്വരിക്ക് ഉറ്റവരും ഉടയവരുമുണ്ട്. സഹോദരന്റെ ഭാര്യക്ക് പിന്നാലെ കാണാതെപോയ ഭാര്യയെ തേടി ഭർത്താവ് ശശിധരന്‍ എത്തി. പത്തു മാസമായി കാണാതായ മാഗിയെ നേരിൽ കണ്ടതിന്റെ സന്തോഷം സുവിശേഷക്കാരനായ ശശിധരന്റെ വാക്കുകളിലൂടെ മനസിലാക്കാൻ കഴിയും. ഇരുവരുടെയും കൂടിച്ചേരൽ അയനാവരം അന്‍പകം അഗതിമന്ദിരത്തിലെ ഓരോരുത്തരുടെയും കണ്ണുകളെ ഈറനണിയിച്ചു.

ചെന്നൈയില്‍ ശശിധരനും മാഗിയും താമസിച്ചിരുന്ന ആദംബാക്കത്ത് നിന്നു കഴിഞ്ഞ ഓഗസ്റ്റ് 26നാണ് മാഗിയെ കാണാതായത്. പത്ത് മാസത്തെ തെരച്ചിലിനൊടുവിൽ ഭാര്യ സുരക്ഷിതയായി അയനാവരം അന്‍പകം അഗതിമന്ദിരത്തിലുണ്ടെന്ന് ശശിധരന്‍ അറിഞ്ഞതു കഴിഞ്ഞ ദിവസമായിരുന്നു. പലയിടത്തും അന്വേഷിച്ചിട്ടും ആദമ്ബാക്കം പൊലീസില്‍ അറിയിച്ചിട്ടും മാഗിയെ കണ്ടെത്താനായില്ലെന്നും അവരെ ഉടന്‍ തനിക്കൊപ്പം കൊണ്ടുപോകുമെന്നും ശശിധരന്‍ അറിയിച്ചു.

നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മാഗിയെ ശശിധരന്റെ കൂടെ വിടുമെന്ന് അന്‍പകം അധികൃതര്‍ വ്യക്തമാക്കി. ചില ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കടുത്ത നിരാശയിലായിരുന്ന മാഗി 2016 മുതല്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ശശിധരന്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് വീട് വിട്ടിറങ്ങിയത്.

അലഞ്ഞുതിരിയുന്നതിനിടെ പൊലീസാണു കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിനു മാഗിയെ അന്‍പകം അഗതിമന്ദിരത്തില്‍ എത്തിച്ചത്. പരസ്പരബന്ധമില്ലാതെ സംസാരിച്ചിരുന്ന അവര്‍ ആദ്യം ഭര്‍ത്താവ് മരിച്ചുപോയെന്നാണു പറഞ്ഞത്. പിന്നീട്, കൗണ്‍സലിങ്ങിനിടെ ഭര്‍ത്താവിന്റെ വിവരങ്ങളും ഫോണ്‍ നമ്ബരും ഓര്‍ത്തെടുക്കുകയായിരുന്നു. ഇതോടെയാണ് മാഗിക്ക് നാഥനാകാന്‍ ശശിധരന് വീണ്ടും അവസരമൊരുങ്ങിയത്. ശശിധരനെ കണ്ടതോടെ


മാഗിയുടെ മുഖത്ത് ഏറെ നാളുകള്‍ക്കുശേഷം ചിരിവിരിഞ്ഞു. അന്‍പകം അഗതിമന്ദിരം അധികൃതര്‍ക്കും സന്തോഷമായി. ശശിധരനോടൊപ്പം പോകാന്‍ തയ്യാറാണെന്ന് മാഗി അറിയിച്ചു. സുഹൃത്തുകള്‍ക്കൊപ്പം താമസിക്കുന്ന ശശിധരന്‍ വാടകവീട് സംഘടിപ്പിക്കുന്നതോടെ ഇരുവരും വീണ്ടും ഒരുമിച്ച്‌ ജീവിതം തുടങ്ങാനാണ് തീരുമാനം.

കോട്ടയം തിരുനക്കരയില്‍ വന്‍തുക മതിക്കുന്ന ഭൂസ്വത്തിന് അവകാശിയായ മാഗി മാനസികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ചെന്നൈ അയനാവരത്തുള്ള അന്‍പകം അഗതിമന്ദിരത്തില്‍ കഴിയുകയായിരുന്നു. തുടര്‍ന്നാണ് ശശിധരന്‍ അടക്കമുള്ള ബന്ധുക്കള്‍ എത്താനിടയായത്. ശശിധരനെ കൂടാതെ മാഗിയുടെ സഹോദരന്റെ ഭാര്യ ബെല്ലയും അന്‍പകത്തിലെത്തിയിരുന്നു. ഇവരും കൂട്ടിക്കൊണ്ടുപോകാന്‍ തയ്യാറാണെങ്കിലും ഭര്‍ത്താവിനൊപ്പം പോകാനാണ് താത്പര്യം പ്രകടിപ്പിച്ചത്.


ഭര്‍ത്താവും സഹോദരനും മരിച്ചുപോയെന്നാണ് മാഗി പറഞ്ഞിരുന്നത്. എന്നാല്‍, സഹോദരന്‍ മനോജ് ചെന്നൈയില്‍ തന്നെയുണ്ടെന്ന് അന്‍പകം അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. മാഗിയെ കൂട്ടിക്കൊണ്ടുപോകാന്‍ സഹോദരന്റെ ഭാര്യയെത്തിയതോടെയാണ് ഭര്‍ത്താവിനെപ്പറ്റി അവര്‍ വെളിപ്പെടുത്തിയത്. ശശിധരന്റെ ഫോണ്‍നമ്ബറും നല്‍കി. വ്യോമസേനാ മുന്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍ മാത്തന്‍ 2000-ല്‍ മരിച്ചതിനെത്തുടര്‍ന്ന് സേലയൂരിലുള്ള വീട്ടില്‍ മാഗി തനിച്ചാണ് താമസിച്ചിരുന്നത്. അമ്മ നേരത്തേതന്നെ മരിച്ചു. സഹോദരന്‍ മനോജും കുടുംബവും വേറെ വീട്ടിലായിരുന്നു താമസം.

2001-ലാണ് ശശിധരനും മാഗിയും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചത്. അച്ഛന്റെ കാലത്തെടുത്തിരുന്ന വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെ സേലയൂരിലുള്ള വീട് എല്‍.ഐ.സി. ഹൗസിങ് ഫിനാന്‍സ് കണ്ടുകെട്ടി. പിന്നീട് ഇരുവരും വാടകവീട്ടില്‍ താമസിച്ചുവരുകയായിരുന്നു. മാഗിയുടെ കുടുംബത്തിന് കോട്ടയം തിരുനക്കരയിലുള്ളത് 20 സെന്റ് സ്ഥലം. സെന്റിന് 15 ലക്ഷം രൂപയോളം വില വരുന്ന സ്വത്തില്‍ മാഗിക്കും അവകാശമുണ്ടെന്നാണ് കോട്ടയത്ത് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. ചെന്നൈയിലെ 'അന്‍പകം' കോ-ഓര്‍ഡിനേറ്റര്‍ റാഫി ഒരു മാസം മുമ്ബ്, കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഇതുസംബന്ധിച്ച്‌ വിളിച്ചന്വേഷിച്ചിരുന്നു.

ഇസ്രയേല്‍ എന്നാണ് അനാഥാലയത്തിന്റെ രജിസ്റ്ററില്‍ മാഗിയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. സുവിശേഷപ്രവര്‍ത്തകനായ ഭര്‍ത്താവ് വിവാഹശേഷമാണു തനിക്ക് ഇസ്രയേല്‍ എന്ന പേരിട്ടതെന്നും മാഗി പറഞ്ഞിരുന്നു. കഴിഞ്ഞ മാസം ചെന്നൈ പൊലീസ് മാഗിയുടെ ചിത്രവും മറ്റു വിവരങ്ങളും കോട്ടയം പൊലീസിനു കൈമാറിയിരുന്നു. തുടര്‍ന്നു കോട്ടയം പൊലീസ് ഇവരുടെ ബന്ധുക്കളെ ബന്ധപ്പെട്ടിരുന്നു.

പുത്തനങ്ങാടി മിനി സിവില്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്തു റോഡരികില്‍ 20 സെന്റ് സ്ഥലം മാഗിയുടെ കുടുംബത്തിന്റെ പക്കലുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അന്‍പകം സ്ഥാപക ട്രസ്റ്റി മുഹമ്മദ് റാഫി നടത്തിയ അന്വേഷണത്തിനൊടുവില്‍ കോട്ടയത്തുള്ള ബന്ധു ബേബി ഈപ്പനാണ് ചിത്രം കണ്ട് ഇവരെ തിരിച്ചറിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends