വൃദ്ധയായ അമ്മയെ കാണാനും, ചികിത്സ തുടരാനും പരോൾ വേണം; 5 വര്‍ഷമായി പരോള്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ച് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ബിജു രാധാകൃഷ്ണന്

സോളാര്‍ അഴിമതിക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ബിജു രാധാകൃഷ്ണന് പരോള്‍ അനുവദിക്കുന്നില്ലന്ന് കാണിച്ച് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. അഞ്ച് വര്‍ഷമായി ജയിലില്‍ തുടരുന്ന ബിജു രാധാകൃഷ്ണന് ഒരിക്കല്‍ പോലും പരോള്‍ ലഭിച്ചില്ലെന്ന പരാതിയില്‍ മനുഷ്യവകാശ കമ്മിഷന്‍ ജയില്‍ ഡി.ജി.പിയോട് വിശദീകരണം ആവശ്യപ്പെട്ടു.
ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ബിജു രാധാകൃഷ്ണന്‍ കഴിഞ്ഞ മാര്‍ച്ച് പത്തിന് പരോളിന് അപേക്ഷ നല്‍കിയെങ്കിലും വിവാദമായ കേസിലെ പ്രതിയെന്ന് ചൂണ്ടിക്കാണിച്ച് പോലീസ് പരോള്‍ നല്‍കുന്നതിനെ എതിര്‍ക്കുകയായിരുന്നു. ജില്ലാ പ്രൊബേഷണറി ഓഫീസറും പൊലീസും നല്‍കുന്ന അനുകൂല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരോള്‍ ലഭിക്കുക. എന്നാല്‍ പോലീസ് സ്വീകരിക്കുന്ന പ്രതികൂല നിലപാടാണ് പരോള്‍ നല്‍കുന്നതിന് തടസ്സം നില്‍ക്കുന്നത്. ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടവര്‍ക്ക് രണ്ട് വര്‍ഷം കൂടുമ്ബോള്‍ പരോള്‍ അനുവദിക്കാന്‍ നിയമമുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നു കാണിച്ചാണ് പോലീസ് പരോള്‍ തടയുന്നത്.
ടി.പി ചന്ദ്രശേഖരന്‍ കേസിലെയും, ഹിമാലയ ചിട്ടി ഫണ്ട് കേസിലെയും, ഭാസ്‌കര കാര്‍ണ്ണവര്‍ വധകേസിലെയും പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുമ്ബോള്‍ ബിജു രാധാകൃഷ്ണന് പരോള്‍ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് ബിജു രാധാകൃഷ്ണന്‌റെ അഭിഭാഷക നിഷ കെ പീറ്റര്‍ മനുഷ്യവകാശ കമ്മിഷന് നല്‍കിയ പരാതിയില്‍ പറയുന്നു. വൃദ്ധയായ അമ്മയെ കാണാനും ചികിത്സ തുടരാനുമാണ് പരോള്‍ ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha
























