ക്ഷേത്രത്തിനു മുന്നിലുള്ള കാണിക്കവഞ്ചി പൊളിച്ചെടുത്ത മോഷ്ടാവ് അടുത്ത വീടിന്റെ മുന്നിലിരുന്ന സൈക്കിളിൽ അത് കെട്ടിവച്ചു കൂളായി ചവിട്ടി പോയി ; പെട്ടന്നായിരുന്നു അത് സംഭവിച്ചത് ; ലോകകപ്പ് കള്ളന് പാരയായത് ഇങ്ങനെ...

ക്ഷേത്രത്തിലെ കാണിക്കവഞ്ചി പൊളിച്ചെടുത്ത് കടന്ന മോഷ്ടാവിനെ ഫുട്ബാൾ ആരാധകർ പിടികൂടി. കഴിഞ്ഞ ദിവസം ബ്രസീൽ സ്വിട്സർലാൻഡ് മത്സരം കണ്ട് മടങ്ങിയവരാണ് മോഷ്ടാവിനെ പിടികൂടിയത്. കഠിനംകുളം ശാന്തിപുരം സ്വദേശി രാജീവിനെ വേൾഡ്കപ്പ് കണ്ടുകൊണ്ടിരുന്ന യുവാക്കൾ പിടികൂടി തുമ്പ പൊലീസിൽ ഏൽപിച്ചു.
ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ കുളത്തൂർ മുണ്ടിച്ചൻവിളാകം ക്ഷേത്രത്തിനു മുന്നിലുള്ള കാണിക്കവഞ്ചി പൊളിച്ചെടുത്ത മോഷ്ടാവ് അടുത്ത വീടിന്റെ മുന്നിലിരുന്ന സൈക്കിളിൽ കെട്ടിവച്ചു ചവിട്ടി പോകുമ്പോഴാണ് ക്ഷേത്രത്തിന് അര കിലോമീറ്റർ മാറി മൈതാനത്തിൽ വലിയ സ്ക്രീനിൽ വേൾഡ് കപ്പ് ഫുട്ബോൾ കാണുകയായിരുന്ന യുവാക്കൾ കാണുന്നത്.
കാണിക്കവഞ്ചി സൈക്കിളിന്റെ പിന്നിൽ കെട്ടിവച്ചിരിക്കുന്നതുകണ്ടു സംശയം തോന്നിയ യുവാക്കൾ ഇയാളെ തടഞ്ഞുനിർത്തി പരിശോധിക്കുമ്പോഴാണു ക്ഷേത്രത്തിനു മുന്നിലെ കാണിക്കവഞ്ചിയാണെന്നു മനസ്സിലാക്കിയത്.
തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ യുവാക്കൾതന്നെ പിടികൂടി തുമ്പ പൊലീസിൽ എത്തിച്ചു. കാണിക്കവഞ്ചി മോഷണം ഇയാളുടെ പതിവാണെന്നും കഠിനംകുളം സ്റ്റേഷനിലും ഇത്തരത്തിൽ ഇയാൾക്കെതിരെ വേറെയും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























