Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ബഹ്റ കണ്ണുരുട്ടിയപ്പോൾ പൊത്തയിലൊളിപ്പിച്ച കണക്കുകൾ ഒന്നൊന്നായി പുറത്തേയ്ക്ക്; അമൃതാനന്ദമയിക്ക് ഇസഡ് ക്യാറ്റഗറി സുരക്ഷയൊരുക്കാൻ 50 സായുധ സേനാംഗങ്ങൾ

20 JUNE 2018 01:12 PM IST
മലയാളി വാര്‍ത്ത

മാതാ അമൃതാനന്ദമയി ദേവിക്ക് സുരക്ഷ നൽകുന്നത് അൻപത് പോലീസുകാർ. ഇതിൽ നാൽപത് പേർ കേന്ദ്ര സർക്കാരിന്റെ സംഭാവനയും പത്ത് പേർ പിണറായി വിജയന്റെ സംഭാവനയുമാണ്. എല്ലാമറിയുന്ന, എല്ലാവരെയും അറിയുന്ന അമ്മക്ക് ഇത്രയും പോലീസ് എന്തിനാണെന്ന് ഓർത്ത് വ്യാകുലചിത്തനാവുകയാണ് സംസ്ഥാന പോലീസ് മേധാവി ബഹ്റാജി.

ആഭ്യന്തര വകുപ്പ് സെക്രട്ടറി ആവശ്യപ്പെട്ടതനുസരിച്ചാണ് സുരക്ഷ സംബന്ധിച്ച വിശദാംശങ്ങൾ സർക്കാർ ശേഖരിച്ചത്. ആദ്യം ഇതിനെക്കുറിച്ച് ഒരു കണക്കും ലഭ്യമായില്ല. കണക്ക് ആവശ്യപ്പെട്ട ബഹ്റക്ക് മുന്നിൽ സെക്യൂരിറ്റി വിഭാഗം മേധാവി കൈമലർത്തി കാണിച്ചു എന്നാണ് വിവരം. ഒടുവിൽ ബഹ്റ കണ്ണുരുട്ടിയപ്പോൾ പൊത്തയിലൊളിപ്പിച്ച കണക്കുകൾ ഒന്നൊന്നായി പുറത്തുവന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടി കുറയ്ക്കണമെന്ന ആവശ്യത്തിൽ നിന്ന് പക്ഷേ ആഭ്യന്തര സെക്രട്ടറി പിന്നോട്ടില്ല.

അമ്യതാനന്ദമയിക്ക് നൽകുന്ന സുരക്ഷയിൽ വീഴ്ചയുണ്ടായാൽ ദൈവകോപമുണ്ടാകുമോ എന്ന സംശയത്തിലാണ് ബഹ്റ. അതിനു മുമ്പ് മറ്റ് ചില സുരക്ഷാ പ്രശ്നങ്ങളുമുണ്ടായി. അമൃതാനന്ദമയിക്ക് നേരെ ഇതിനു മുമ്പ് ആക്രമണ ശ്രമമുണ്ടായി. രണ്ട് വട്ടം അമ്മ തലനാരിഴ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടതെന്ന് റിപ്പോർട്ടുണ്ട്. ഇത് യഥാർത്ഥത്തിൽ നടന്ന സംഭവമാണ്. മാതാ അമൃതാനന്ദമയി മഠത്തിൽ വിവിധ മാനസികാവസ്ഥയിലുള്ളവരാണ് എത്തിച്ചേരാറുള്ളത്. പലരും മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരായിരിക്കും. അമ്മക്ക് തന്റെ മക്കളെയൊന്നും തള്ളി കളയാനാവില്ല മുന്നിലെത്തുന്നവരെയൊക്കെ ആശ്ലേഷിച്ച് ആശ്വസിപ്പിക്കുന്ന സന്യാസിനിയാണ് ദേവി. അങ്ങനെ വരുമ്പോൾ ഒരു പക്ഷേ അമ്മക്ക് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് അമ്മക്ക് സുരക്ഷ ഇരട്ടിയാക്കിയത്. സി ആർ പി എഫ് ഭടൻമാരെ നൽകാൻ തീരുമാനിച്ചതും അദ്ദേഹത്തിന്റെ സർക്കാരാണ്. ഇതേ സർക്കാരാണ് ഒരിക്കലും ആരും ആക്രമിക്കാനിടയില്ലാത്ത വെള്ളാപ്പള്ളി നടേശനും സുരക്ഷ അനുവദിച്ചത്. അമ്മക്കുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആയുധ ശേഖരവുമുണ്ട്. അത് സുരക്ഷാ ഭീഷണിയുള്ള സമയത്ത് പ്രയോഗിക്കാനും പ്രത്യേക അനുമതിയുണ്ട്.

അമൃതാനന്ദമയിക്ക് സംസ്ഥാന സർക്കാർ നൽകുന്ന സുരക്ഷ പിൻവലിക്കണമെന്ന വാദം സർക്കാരിലുണ്ട്. മുൻ മന്ത്രിമാർക്കും മുൻ മുഖ്യമന്ത്രിമാർക്കും നൽകുന്ന വർധിച്ച സുരക്ഷ പിൻവലിക്കണമെന്ന ആവശ്യത്തിനൊപ്പം അമൃതാനന്ദമയി ദേവിയുടെ സുരക്ഷ പിൻവലിക്കണമെന്ന ആവശ്യവും പരിഗണിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. അതേ സമയം അത്തരം തീരുമാനങ്ങൾ വിവാദമാകുമോ എന്ന സംശയവും ഉദ്യോഗസ്ഥ തലത്തിലുണ്ട്. സർക്കാരിനാകട്ടെ അമൃതാനന്ദമയിയുടെ സുരക്ഷ തുടരാൻ താത്പര്യമില്ല. പ്രത്യേകിച്ച് അവർക്ക് സിആർപിഎഫ് സുരക്ഷയുള്ളപ്പോൾ.

കഴിഞ്ഞ യുഡിഎഫ് സർക്കാരാണ് അമൃതാനന്ദമയിക്ക് 10 പോലീസുകാരെ അനുവദിച്ചത്. മുൻ മുഖ്യമന്ത്രിമാർക്ക് പോലും ഇത്രയധികം പോലീസുകാരെ അനുവദിച്ചിട്ടില്ല. നേരത്തെ മലബാറിലും മധ്യതിരുവിതാംകുറിലുമുള്ള ചില ആത്മീയ നേതാക്കൾക്കുള്ള സുരക്ഷ പിൻവലിച്ചിരുന്നു. അപ്പോഴും അമൃതാനന്ദമയിയുടെ സുരക്ഷ ചർച്ചാ വിഷയമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends