എ.ഡി.ജി.പിയുടെ മകളെ രക്ഷിക്കാന്‍ പൊലീസിന്റെ കള്ളക്കളി, ഗവാസ്‌ക്കറെ മര്‍ദ്ദിച്ച സ്‌നിക്തക്കെതിരായ കേസ് ജാമ്യമുള്ളതും കൗണ്ടര്‍ കേസ് ജാമ്യമില്ലാത്തതുമാക്കി ക്രൈംബ്രാഞ്ച് അന്വേഷണം, ഇതോടെ പാവം പൊലീസുകാരന്‍ ഹൈക്കോടതിയെ സമീപിച്ചു

എ.ഡി.ജി.പിയുടെ മകളുടെ മര്‍ദ്ദനമേറ്റ് കാഴ്ചയ്ക്ക് പോലും പ്രശ്‌നമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന പൊലീസുകാരന്‍ ഗവാസ്‌ക്കര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തന്നെ ക്രൂരമായി മര്‍ദ്ദിച്ച സ്‌നിക്തക്കെതിരെ ജാമ്യം കിട്ടുന്ന വകുപ്പുകളും അടികൊണ്ട് ആശുപത്രിയിലായ തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളും ചുമത്തി ക്രൈംബ്രാഞ്ച് കേസ് എടുത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ഗവാസ്‌ക്കറുടെ സഹോദരി മുംമ്താസ് മലയാളി വാര്‍ത്തയോട് പറഞ്ഞു. എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിക്തയുടെ മര്‍ദ്ദനമേറ്റ നെടുമങ്ങാട് ആര്യനാട് സ്വദേശി ഗവാസ്‌കര്‍ ഇന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
തനിക്കെതിരെ സ്‌നിക്ത നല്‍കിയത് വ്യാജപരാതി ആണെന്നും കേസ് റദ്ദാക്കണമെന്നും ഗവാസ്‌കര്‍ ഹര്‍ജിയില്‍ പറയുന്നു. അതിനാല്‍ എഫ്.ഐ. ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. താന്‍ നല്‍കിയ കേസ് ദുര്‍ബലപ്പെടുത്താനാണ് എ.ഡി.ജി.പി മകള്‍ക്കെതിരെ കേസ് നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. തന്റെ കൈകളില്‍ കയറിപ്പിടിച്ചെന്നാണ് സ്‌നിക്ത പരാതിയില്‍ പറയുന്നത്. ഇത് നിലവില്‍ ഗവാസ്‌കറിന്റെയും സ്‌നിക്തയുടെയും പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്. നേരത്തെ, ഗവാസ്‌കറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരിന്നു, സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയല്‍ എന്നീ കുറ്റങ്ങളാണ് ഗവാസ്‌ക്കറിനെതിരെ ചുമത്തിയിരിക്കുന്നത്.
കനകക്കുന്നിലെ പ്രഭാത സവാരിക്ക് ശേഷം എ.ഡി.ജി.പിയുടെ ഔദ്യോഗികവസതിയിലേക്ക് പോയപ്പോള്‍ മകള്‍ അസഭ്യം പറഞ്ഞപ്പോള്‍ താന്‍ വാഹനം ഒതുക്കി, ഇനി യാത്ര തുടരാനാവില്ലെന്നും പറഞ്ഞതിനെ തുടര്‍ന്നാണ് സ്‌നിക്ത ക്രൂരമായി മര്‍ദ്ദിച്ചത്. തലയ്ക്ക് പിന്നിലിടിച്ച് കൊല്ലാന്‍ ശ്രമിച്ചു. ഇക്കാര്യം ഗവാസ്‌കര്‍ മ്യൂസിയം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. തുടര്‍ച്ചയായുള്ള ചീത്തവിളിയെ എതിര്‍ത്തതാണ് മര്‍ദ്ദനത്തിനു കാരണമെന്നാണ് ഗവാസ്‌കറിന്റെ ആരോപണം. മര്‍ദ്ദനത്തില്‍ ഗവാസ്‌ക്കറിന്റെ നട്ടെല്ലിന്റെ കശേരുക്കള്‍ക്കു പരുക്കേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha
























