വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാട് ആവര്‍ത്തിച്ച് യുവാവിന്റെ കുടുംബം വീണ്ടും രംഗത്ത്

വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാട് ആവര്‍ത്തിച്ച് യുവാവിന്റെ കുടുംബം വീണ്ടും രംഗത്ത്. എസ്പിയായിരുന്ന എ.വി.ജോര്‍ജിന് ശ്രീജിത്തിന്റെ മരണത്തില്‍ വ്യക്തമായ പങ്കുണ്ട്. ജോര്‍ജിനെതിരേ കേസെടുക്കണം.
കേസിലെ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെടാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ശ്രീജിത്തിന്റെ അമ്മ ശ്യാമള ആവശ്യപ്പെട്ടു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ ഹൈക്കോടതിയില്‍ നേരത്തെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
https://www.facebook.com/Malayalivartha
























