കാര്‍ഷിക വായ്പാ കുംഭകോണം : ഫാ. തോമസ് പീലിയാനിക്കലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി ഫാ. തോമസ് പീലിയാനിക്കലിനെ റിമാന്‍ഡ് ചെയ്തു. രാമങ്കരി കോടതിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇന്നലെയാണ് ഫാ. പീലിയാനിക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പീലിയാനിക്കലിനെതിരെ ആകെ 12 കേസുകളുണ്ട്. നാല് കേസുകളിലാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫാ. തോമസ് പീലിയാനിക്കലിനും കൂട്ടുപ്രതികള്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























