കുമ്മനത്തെ സ്വീകരിക്കാനൊരുങ്ങി തലസ്ഥാനം ; രണ്ടാം വരവിന് വിപുലമായ സ്വീകരണം

മിസോറാം ഗവർണർ ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കേരളത്തിലെത്തുന്ന കുമ്മനം രാജശേഖരന് വിപുലമായ സ്വീകരണ പരിപാടികളാണ് ഒരുക്കിടയിരിക്കുന്നത്. വിവിധജില്ലകളിൽ ഇത്തരത്തിൽ കുമ്മനം രാജശേഖരനെ പൗരാവലിയുടെ ആഭിമുഖ്യത്തിൽ സ്വീകരിക്കുകയുണ്ടായി. തിരുവനന്തപുരത്ത് വലിയ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. എം എൽ എ മാരടക്കമുള്ള ജനപ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. സാമൂഹിക സാംസ്കാരിക രംഗത്തുള്ളവരും കുമ്മനത്തെ ആദരിക്കുന്നതിന് എത്തും. കടുത്ത സുരക്ഷയിലാണ് പരിപാടി നടക്കുന്നത്. കുമ്മനമാ രാജശേഖരനെ സ്വീകരിക്കുന്നതിന് വേണ്ടി അഞ്ഞൂറ് കിലോ പുഷ്പങ്ങളാണ് പ്രത്യേകം തയ്യാറാക്കിയിരിക്കുന്നത്.
.
https://www.facebook.com/Malayalivartha
























