പരീക്ഷയിൽ കോപ്പിയടിച്ചത് പിടിക്കപ്പെട്ടതിൽ മനം നൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

കോട്ടയം: കോട്ടയത്ത് പരീക്ഷയിൽ കോപ്പിയടിച്ചത് പിടിക്കപ്പെട്ടതിൽ മനം നൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. പാലാ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥി രാജാക്കാട് സ്വദേശി അഭിനന്ദ് ആണ് മരിച്ചത്. അതേസമയം അഭിനന്ദ് ഉൾപ്പടെ ഒമ്പത് കുട്ടികളെ കോപ്പിയടിച്ചതിന് ഇൻവിജിലേറ്റർ പിടിച്ചിരുന്നു.
കുട്ടികളോട് മാപ്പ് എഴുതി നൽകാൻ കോളജ് അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനിടയിൽ ഹോസ്റ്റൽ മുറിയിലേക്ക് പോയ അഭിനന്ദ് ആത്മഹത്യ ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha
























