ഗവാസ്‌ക്കറിന് ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍, മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നു

എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനത്തിനിരയായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപതിയില്‍ ചികിത്സയില്‍ കഴിയുന്ന പൊലീസ് ഓഫീസര്‍ ഗവാസ്‌കറിന്റെ ചികിത്സ പുരോഗതി വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു. ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷര്‍മ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ന്യൂറോ സര്‍ജറി, ജനറല്‍ സര്‍ജറി, ഇ.എന്‍.ടി , ഒഫ്ത്താല്‍മോളജി, ഓര്‍ത്തോ പീഡിക് ഡോക്ടര്‍മാരും പങ്കെടുത്തു.
ഗവാസ്‌കറിന്റെ കാഴ്ചക്കുള്ള ബുദ്ധിമുട്ടിന് പ്രാഥമിക പരിശോധനയില്‍ കാര്യമായ തകരാറ് കണ്ടു പിടിക്കാനായില്ല. അതിനാല്‍ കണ്ണിന്റെ സൂക്ഷ്മപരിശോധനക്കായി നാളെ കണ്ണാശുപത്രിയില്‍ എത്തിച്ചേരാന്‍ ആവശ്യപ്പെട്ടു. നാളത്തെ പരിശോധനയുടേയും, തുടര്‍ന്ന് തലയുടെ ഒരു സി.ടി.സ്‌കാന്‍ കൂടെ എടുത്ത ശേഷം അതിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ ചികിത്സകള്‍ തീരുമാനിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഗവാസ്‌ക്കറിന് ചികിത്സനിഷേധിച്ചെന്ന വാര്‍ത്ത ശരിയല്ലെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























