മെഡിക്കല്‍, എന്‍ജിനീയറിങ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

എൻജിനീയറിങ്, മെഡിക്കൽ, ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.ഒന്നാം റാങ്ക് ജെസ് മെരിയ ബെന്നി (നീറ്റ് 56), ഒന്നാം റാങ്ക് സംറീൻ ഫാത്തിമ ആർ. (നീറ്റ് 89), സേബാമ്മ മാളിയേക്കൽ കൊടിയത്തൂർ, കോഴിക്കോട് (നീറ്റ് 99), ആറ്റ് ലിൻ ജോർജ്, വില കോഴിക്കോട്, (നീറ്റ് 101), മെറിൻ മാത്യു, മാന്നാനം, കോട്ടയം (നീറ്റ് 103),എസ്.സി വിഭാഗം ഒന്നാം റാങ്ക് രാഹുൽ അജിത്ത്, കണ്ണൂർ (നീറ്റ് 605), രണ്ടാം റാങ്ക് ചന്ദന ആർ.എസ്, തിരുവനന്തപുരം (നീറ്റ് 757). എസ്.ടി വിഭാഗം ഒന്നാം റാങ്ക് അമാൻഡ എലിസബത്ത് സാം കോഴി (നീറ്റ് 5494) രണ്ടാം റാങ്ക് ആദർശ് ഗോപാൽ, തിരുവനന്തപുരം (നീറ്റ് 6103) നേടി.എൻജിനീയറിങ് വിഭാഗത്തിൽ ഒന്നാം റാങ്ക് അമൽ മാത്യു, കോട്ടയം, രണ്ടാം റാങ്ക് ശബരി കൃഷ്ണ എം. കൊല്ലം നേടി.എസ്.സി വിഭാഗം ഒന്നാം റാങ്ക് സമിക് മോഹൻ കോഴിക്കോട്, രണ്ടാം റാങ്ക് അക്ഷയ് കൃഷ്ണയും എസ്.ടി വിഭാഗം ഒന്നാം റാങ്ക് പവൻ രാജ് കാസർകോട്, രണ്ടാം റാങ്ക് ശ്രുതി കെ. കാസർകോട് എന്നിവർ നേടി.
www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ റാങ്ക് വിവരങ്ങൾ ലഭ്യമാകും. നീറ്റ് പരീക്ഷയെ അടിസ്ഥാനപ്പെടുത്തിയാണ് മെഡിക്കൽ/ ഡെൻറൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് പട്ടിക തയാറാക്കിയത്. പ്രവേശന പരീക്ഷ കമീഷണർ നടത്തിയ പരീക്ഷയിലെ സ്കോറും പ്ലസ് ടു/ തത്തുല്യ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവയിൽ ലഭിച്ച മാർക്കും തുല്യമായി പരിഗണിച്ചാണ് എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കിയത്.
https://www.facebook.com/Malayalivartha
























