ജനസേവ ശിശുക്ഷേമ ഭവനിലെ കുട്ടികള്‍ക്ക് പീഡനം; ജീവനക്കാര്‍ നിര്‍ബന്ധിച്ച് അശ്ലീല ചിത്രങ്ങള്‍ കാണിക്കുന്നതായി കുട്ടികളുടെ പരാതി ; ശിശുഭവനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ആലുവ ജന സേവ ശിശുഭവനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശിശുഭവന്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ജനസേവ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഗുരുതര ആരോപണങ്ങള്‍ ഉള്ള സത്യവാങ്ങ്മൂലം സര്‍ക്കാര്‍ ഹാജരാക്കിയത്.
ജനസേവയില്‍ അന്തേവാസികള്‍ക്കെതിരെ ലൈംഗീക പീഡനം നടക്കുന്നുണ്ടെന്നും അന്തേവാസികള്‍ മജിസ്ട്രേറ്റിനു മൊഴി നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മാനസീകവും ശാരീരീകുമായ പീഡനമാണ് നടക്കുന്നത് .കുട്ടികളെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നും ജീവനക്കാര്‍ കുട്ടികളെ അശ്ലീല ചിത്രങ്ങള്‍ കാണിച്ചതായും കാണാന്‍ നിര്‍ബന്ധിക്കുന്നതായും കുട്ടികള്‍ മൊഴി നല്‍കി.
സര്‍ക്കാര്‍ സത്യവാങ്ങ് മുലത്തിന്നു മറുപടി നല്‍കാന്‍ കഴിയാതെ വന്നതോടെ ഏറ്റെടുക്കല്‍ ചോദ്യം ചെയ്ത ഹര്‍ജി ജന സേവ പിന്‍വലിച്ചു.ഹര്‍ജി പുതുക്കി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു
https://www.facebook.com/Malayalivartha
























