സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പിണറായി സർക്കാർ ചെലവിട്ടത് എട്ടുലക്ഷത്തിലധികം രൂപ

സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പിണറായി സർക്കാർ ചെലവിട്ടത് എട്ടുലക്ഷത്തിലധികം രൂപ . സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി തുടങ്ങിയ ടെലിവിഷൻ പരിപാടിയാണ് നാം മുന്നോട്ട്. കേരളത്തിലെ എല്ലാ മാധ്യമങ്ങളും നാം മുന്നോട്ട് പരിപാടി സംപ്രേഷണം ചെയ്തു. നേമം എം എൽ എ, .ഒ. രാജഗോപാൽ ആണ് നിയമസഭയിൽ ചാനലുകൾക്ക് പരിപാടി സംപ്രേഷണത്തിനായി എത്ര രൂപ കൊടുത്തുവെന്ന ചോദ്യം ആരാഞ്ഞത്.
ഒ. രാജഗോപാലിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി തന്നെ മറുപടി നൽകിയിരിക്കുകയാണ്. 125000 രൂപയും ജിഎസ്ടിയുമാണ് ഏഷ്യാനെറ്റ് പരസ്യത്തിനായി ഈടാക്കിയത്. മാതൃഭൂമി ന്യൂസ് 100000 രൂപയും ജിഎസ്ടിയും.ന്യൂസ് 18 കേരള , മീഡിയ വൺ , റിപ്പോർട്ടർ എന്നീ ചാനലുകൾക്ക് 50000 രൂപയും. പാർട്ടി ചാനലായ കൈരളിക്ക് 120000 രൂപയും , പീപ്പിളിന് 75000 രൂപയും. ഏറ്റവും കുറഞ്ഞ നിരക്കിൽ പരിപാടി സംപ്രേഷണം ചെയ്തത് കൗമുദി ചാനലാണ് 25000 രൂപ മാത്രം.
https://www.facebook.com/Malayalivartha
























