അന്താരാഷ്ട്ര യോഗാ ദിനം; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നു

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനമായ ജൂണ്‍ 21-ന് സംസ്ഥാന സര്‍ക്കാര്‍ ആയുഷ് വകുപ്പ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്ന പരിപാടികള്‍ രാവിലെ 7 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമൂഹയോഗാ പരിശീലനം, ആരോഗ്യ പ്രഭാഷണങ്ങള്‍, ശില്‍പ്പശാലകള്‍, റോഡ്‌ഷോ, കലാപരിപാടികള്‍ എന്നിവ ഇതുമായി ബന്ധപ്പെട്ട് നടത്തുന്നതാണ്.
ആരോഗ്യ സാമൂഹ്യ നീതി ആയുഷ് വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കും. കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണണ്‍ മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി. എസ്. ശിവകുമാര്‍ എം. എല്‍. എ., മേയര്‍ വി. കെ. പ്രശാന്ത്, കൗസിലര്‍ എം. വി. ജയലക്ഷ്മി, ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ. രാജീവ് സദാനന്ദന്‍, നാഷണല്‍ ആയുഷ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആയുഷ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി നവജോത് ഖോസ, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. സരിത ആര്‍. എല്‍., ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. കെ. ജമുന, ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. സി. ഉഷാകുമാരി, ഹോമിയോപ്പതി മെഡിക്കല്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ കണ്‍ട്രോളിംഗ് ഓഫീസര്‍ ഡോ. സുനില്‍രാജ് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഡോ. സുഭാഷ് എം., ഡോ. ഷൈലേഷ് കുമാര്‍, ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടര്‍ ഡോ. അനിതാജേക്കബ് എന്നിവര്‍ തദവസരത്തില്‍ സംസാരിക്കും.
ഉദ്ഘാടനത്തിന് ശേഷം യോഗാഭ്യാസം, യോഗാ നൃത്താവിഷ്‌കാരം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























