ജസ്‌നയുടെ തിരോധാനത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്റെ ഹര്‍ജി

ജസ്‌നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് സഹോദരന്റെ ഹര്‍ജി. മകളെ കാണാതായെന്ന പിതാവിന്റെ പരാതിയില്‍ വെട്ടൂച്ചിറ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ജയ്‌സ് ജോണ്‍ ജയിംസും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തുമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപവത്കരിച്ചിട്ടുണ്ടെങ്കിലും അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ജസ്‌നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടും വിവരം ലഭിച്ചിട്ടില്ല.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാറിന് നിവേദനം നല്‍കിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തില്‍ കോടതി ഉത്തരവിടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പത്തനംതിട്ട കൊല്ലമുള കുന്നത്ത് വീട്ടില്‍ ജസ്‌ന മറിയ ജയിംസിനെ മാര്‍ച്ച് 22നാണ് കാണാതായത്. ജസ്‌നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പിതാവടക്കം നല്‍കിയ ഹേബിയസ്‌കോര്‍പസ് ഹര്‍ജികളും കോടതിയുടെ പരിഗണനയിലാണ്.
https://www.facebook.com/Malayalivartha
























