പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് ഇവി.ഐ.പി. സംവിധാനം

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് പുതുതായി ഇവി.ഐ.പി. സംവിധാനം ഏര്‍പ്പെടുത്തി സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. അരുള്‍ ആര്‍.ബി.കൃഷ്ണ. ഇവി.ഐ.പി. (ഇലക്‌ട്രോണിക് വെരിഫിക്കേഷന്‍ ഇന്‍ പാസ്‌പോര്‍ട്ട്) എന്നാണ് പുതിയ പദ്ധതി അറിയപ്പെടുന്നത്.
അപേക്ഷകള്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ പാസ്‌പോര്‍ട്ട് സെല്ലില്‍നിന്ന് അതത് പോലീസ് സ്‌റ്റേഷനുകളിലേക്ക് തപാല്‍ മാര്‍ഗം അയച്ചുകൊടുക്കുകയും അവിടെനിന്ന് എസ്.എച്ച്.ഒ. മാര്‍ നല്‍കുന്ന passport verification അന്വേഷണ റിപ്പോര്‍ട്ട് പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് അയച്ചുകൊടുക്കുകയുമാണ് നിലവില്‍ ചെയ്തിരുന്ന രീതി.
ഇവി.ഐ.പി.നടപ്പാക്കിയതിലൂടെ പാസ്‌പോര്‍ട്ട് ഓഫീസില്‍നിന്ന് പാസ്‌പോര്‍ട്ട് സെല്ലില്‍ ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷകള്‍ ക്രിമിനാലിറ്റി വെരിഫിക്കേഷന്‍ നടത്തിയശേഷം വിദഗ്ധപരിശീലനം നേടിയ പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണിലേക്ക് ഓണ്‍ലൈനായി നല്‍കും. അവര്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ വെരിഫിക്കേഷന്‍ നടത്തി ഓണ്‍ലൈനായി പാസ്‌പോര്‍ട്ട് സെല്ലില്‍ സമര്‍പ്പിക്കും.
ഇവി.ഐ.പി. സംവിധാനം നടപ്പാക്കിയതിനാല്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് നേരിട്ടിരുന്ന കാലതാമസം ഒഴിവാക്കാനാകുമെന്ന് കമ്മിഷണര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























