Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ആണ്‍സുഹൃത്തിന് പിന്നാലെ പോലീസ്; ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ സുഹൃത്ത് ജെസ്‌നയെ വിളിച്ചിരുന്നതായി ഫോണ്‍ രേഖകള്‍; കാണാതാകുന്നത് മുമ്പ് അവസാനമായി മൊബൈല്‍ സന്ദേശമയച്ചതും യുവാവിന്: ജെസ്‌നയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തം പുരണ്ട തുണി വിദഗ്ദ്ധ പരിശോധനയ്ക്ക് അയയ്ക്കും- അച്ഛനെ വിശദമായി ചോദ്യം ചെയ്യുമെന്നും സൂചന

21 JUNE 2018 10:05 AM IST
മലയാളി വാര്‍ത്ത

ജെസ്‌ന മരിയയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അച്ഛനെ പൊലീസ് ഉടൻ ചോദ്യം ചെയ്യുമെന്ന് സൂചന. ജെസ്‌നയുടെ അച്ഛനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ചില ആരോപണങ്ങൾ സജീവമായി ഉയർന്നിരുന്നു. പിസി ജോർജ് എംഎൽഎയാണ് ചില സംശയങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയാക്കിയത്. ഇതിൽ ചില സംശയങ്ങൾ നാട്ടുകാർക്കും ഉണ്ട്. കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യം ശക്തമായി തന്നെ ഉയരുകയാണ്. ഈ സാഹചര്യത്തിൽ എല്ലാ പഴുതുകളും അടച്ചുള്ള അന്വേഷണത്തിനാണ് പൊലീസ് തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായാകും അച്ഛനെ വിശദമായി ചോദ്യം ചെയ്യുക.

ജെസ്‌നയുടെ അടുത്ത ബന്ധുക്കൾക്ക് ജെസ്‌നയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന ആരോപണം പൊലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന പരാതിയാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികളും ഉയർത്തുന്നത്. കാണാതായ ദിവസം മുക്കൂട്ടുതറയിൽ നിന്ന് ജെസ്‌ന ബസ് കയറുമ്പോൾ അടുത്ത ബന്ധു ആ ബസിനു പിന്നാലെ കാറിൽ യാത്രചെയ്തിരുന്നുവെന്ന് ജെസ്‌നയുടെ മറ്റൊരു ബന്ധു പൊലീസ് സംഘത്തിന് മൊഴികൊടുത്തുവെന്നും എന്നാൽ, ഇതിലും തുടരന്വേഷണം നടന്നില്ലെന്നുമാണ് മറ്റൊരു പരാതി. ഇതെല്ലാം ദുരൂഹമാണെന്ന് പൊലീസും തിരിച്ചറിയുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ ജെയ്‌സ് ജോൺ ജെയ്‌സും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തും ഹൈക്കോടതിയിൽ ഹർജിയാണ് അന്വേഷണത്തിന് പുതിയ മാനം നൽകുന്നത്. ഒരു സാധ്യതയും തള്ളിക്കളയുന്നില്ലെന്നും അന്വേഷണ സംഘം പറഞ്ഞു.

ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ ഒരു ആണ്‍സുഹൃത്തിനെ പോലീസ് സംശയിച്ചിരുന്നു.ഇയാള്‍ക്ക് ജസ്നയുടെ തിരോധാനത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് കണക്കാക്കുന്നത്. അന്വേഷണത്തില്‍ ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ സുഹൃത്ത് ജസ്നയെ വിളിച്ചിരുന്നതായും ജസ്ന അവസാനമായി സന്ദേശം അയച്ചിരുന്നത് ഇയാള്‍ക്കായിരുന്നെന്നും പോലീസ് പറയുന്നു.

അതേസമയം ചോദ്യം ചെയ്യലിനോട് ഇയാള്‍ ഇതുവരെ സഹകരിച്ചിട്ടില്ലെന്നാണ് വിവരം. അന്വേഷണ സംഘം നിരവധി തവണ ഇയാളെ ചോദ്യം ചെയ്തെങ്കിലും ഒന്നും വിട്ട് സംസാരിക്കാന്‍ ഇയാള്‍ തയ്യാറായിട്ടില്ല. ജസ്ന എവിടെ പോയെന്ന് തനിക്ക് അറിയില്ലെന്ന് തന്നെയാണ് ഇയാള്‍ പോലീസിനോട് ആവര്‍ത്തിക്കുന്നത്. ജസ്നയെ കാണാതായതിന് പിറ്റേ ദിവസം ഇയാള്‍ പരുന്തുംപാറയില്‍ പോയിരുന്നെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുക്കൂട്ടുതറയില്‍ നിന്ന് വളരെ അടുത്താണ് പരുന്തും പാറ. യുവാവിനൊപ്പം ജസ്ന മുന്‍പും ഇവിടെ പോയിട്ടുണ്ടത്രേ. അതിനാല്‍ യുവാവിന് ജസ്നയുടെ തിരോധാനത്തില്‍ പങ്കുണ്ടെന്ന് പോലീസ് ഉറപ്പിക്കുന്നു.

അതിനിടെ ജസ്നയുടെ വീട്ടില്‍ നിന്നും രക്തം പുരണ്ട വസ്ത്രങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെ ജസ്നയെ അപായപ്പെടുത്തിയോ എന്ന സാധ്യതയുടെ തള്ളികളയാനാകില്ലെന്ന് പോലീസ് പറയുന്നു. എന്നാല്‍ യുവാവ് ഒന്നും വിട്ട് പറയാത്ത സാഹചര്യത്തില്‍ ഇയാളെ നുണപരിശോധയനയക്ക് വിധേയനക്കാനാണ് പോലീസ് തിരുമാനം. ഒരാളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെങ്കില്‍ അയാളുടെ കൂടി സമ്മതം ആവശ്യമാണെന്നാണ് ചട്ടം. അതുകൊണ്ട് തന്നെ യുവാവ് വിസമ്മതിച്ചാല്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനാണ് പോലീസ് തിരുമാനം. അതിനിടെ ലോക്കല്‍ പോലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി തിരോധനം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് ജസ്നയുടെ സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends