ജസ്നയുടെ തിരോധാനത്തിൽ നിർണായക തെളിവുകൾ ; ഫോണിലെ പഴയ മെസേജുകളും കോള്‍ വിവരങ്ങള്‍ വീണ്ടെടുത്തതായി പൊലീസ് ; തിരോധാനത്തിൽ അടുത്ത ബന്ധുക്കൾക്ക് ബന്ധമുണ്ടെന്ന ആരോപണം പൊലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന പരാതി ശക്തം

ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ജസ്‌നയുടെ ഫോണിലെ പഴയ മെസേജുകളും കോള്‍ വിവരങ്ങള്‍ വീണ്ടെടുത്തതായി പൊലീസ്.
ജെസ്‌ന സുഹൃത്തിനും തിരിച്ചും അയച്ച മൊബൈല്‍ഫോണ്‍ സന്ദേശങ്ങള്‍ സംബന്ധിച്ച് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. സന്ദേശങ്ങളെല്ലാം ഫോണില്‍ നിന്നു നശിപ്പിച്ചനിലയിലായിരുന്നു. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. കഴിഞ്ഞദിവസം ഇവ പൊലീസിന് ലഭിച്ചു.
താന്‍ മരിക്കുവാന്‍ പോകുന്നുവെന്ന സൂചന നല്‍കി അവസാന എസ്‌എംഎസ് ജെസ്ന അയച്ച ആണ്‍ സുഹൃത്തിലേക്ക് കൂടുതല്‍ അന്വേഷണം നടത്തുന്നുവെന്നത് പൊലീസ് സ്ഥിരീകരിച്ചു. ഈ സുഹൃത്ത് ആയിരത്തിലേറെ തവണ ജെസ്നയുടെ ഫോണിലേക്ക് വിളിച്ചിരുന്നു. ഇയാളെ നുണപരിശോധനയ്ക്ക് വിധേയനാക്കുന്നതും പരിഗണനയിലുണ്ട്. പൊലീസ് സ്ഥാപിച്ച വിവരശേഖരണപ്പെട്ടിയിലും ഈ യുവാവിനെ സംബന്ധിച്ച സംശയ സൂചനകള്‍ ലഭിച്ചിരുന്നു.
ജെസ്‌നയുടെ വീട്ടില്‍നിന്നു രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയതിന്മേലും അന്വേഷണം നടത്തുമെന്നു പത്തനംതിട്ട എസ്‌പി ടി. നാരായണന്‍ പറഞ്ഞിരുന്നുു. സൈബര്‍ ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെയാണ് അന്വേഷണം ശക്തമാക്കുന്നത്. ഈ പരിശോധനാ ഫലവും നിര്‍ണ്ണായകമാകും. ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്ന ജെസ്നയുടെ അച്ഛന്റെ കണ്‍സ്ട്രെക്ഷന്‍ നടക്കുന്ന കെട്ടിടം പൊളിച്ച് പരിശോധന പൊലീസ് തുടങ്ങി.
https://www.facebook.com/Malayalivartha
























