തുറമുഖ നിർണമാണത്തിന്റെ അടിസ്ഥാനമായ പൈലിങ് അൻപത് ശതമാനംപൂർത്തിയായതായി അദാനി ഗ്രൂപ് ; പാറക്ഷാമം പരിഹരിക്കാൻ തിരുവനന്തപുരം കൊല്ലം ജില്ലയിലെ സർക്കാർ ഭൂമിയിൽ പാറ പൊട്ടിക്കാൻ അനുമതി തേടി

കനത്ത മഴയിലും കുതിരാതെ വിഴിഞ്ഞം തുറമുഖ നിർമാണം തുടരുന്നു. തുറമുഖ നിർണമാണത്തിന്റെ അടിസ്ഥാനമായ പൈലിങ് അൻപത് ശതമാനംപൂർത്തിയായതായി അദാനി ഗ്രൂപ് അധികൃതർ അറിയിച്ചു. പാറക്ഷാമം പരിഹരിക്കാൻ തിരുവനന്തപുരം കൊല്ലം ജില്ലയിലെ സർക്കാർ ഭൂമിയിൽ പാറ പൊട്ടിക്കാൻ അനുമതി തേടി. നാല് മാസത്തിനകം സർക്കാർ ഭൂമിയിൽ നിന്ന് പാറ ലഭിച്ച് തുടങ്ങുമെന്നാണ് തുറമുഖ അധികൃതരുടെ പ്രതീക്ഷ.
തമിഴ്‌നാട്ടിൽ നിന്ന് പാറ ലഭിക്കുന്നതിനുള്ള തടസം ഒഴിവാക്കാനായി തമിഴ്‌നാട് സർക്കാരുമായുള്ള ചർച്ചക്ക് കമ്പനി സംസ്ഥാനസർക്കാരിന്റെ സഹായം തേടിയിരിക്കുകയാണ്. തുറമുഖ നിർമാണത്തിനായി ആകെ നിർമിക്കേണ്ട 615 പൈലുകളിൽ 305 എണ്ണം പൂർത്തിയായി. പുലിമുട്ട് നിര്മാണത്തിനായുള്ള അക്രോപാടുകളുടെ അതിവേഗം പുരോഗമിക്കുന്നു. അകെ നിർമിക്കേണ്ട 16000 അക്രോപാടുകളിൽ 5500 എണ്ണവും പൂർത്തിയായി. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ നിന്ന് ആയി എട്ട് ഇടങ്ങളിൽ നിന്ന് പാറ പൊട്ടിക്കാനാണ് വിഴിഞ്ഞം തുറമുഖ അധികൃതർ സർക്കാരിന്റെ അനുമതി തേടിയിരിക്കുന്നത്. അനുമതി ലഭിച്ചാൽ പാറപൊട്ടിച്ച് കടൽ മാർഗം തന്നെ വിഴിഞ്ഞത്ത് എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടിൽ നിന്ന് പാറ എത്തിക്കുന്നത് രാഷ്ട്രീയ കക്ഷികൾ എതിർത്തതോടെയാണ് പ്രതിസന്ധി പരിഹരിക്കാനായി തമിഴ്‌നാട് സർക്കാരിന്റെ സഹായം സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha
























