സംസ്ഥാനത്ത് നിരവധി പേരുടെ ജീവന്‍ അപഹരിച്ച നിപ്പാ വൈറസിന്റെ ഉറവിടം കണ്ടെത്താനായി കേന്ദ്രസംഘമെത്തുന്നു

സംസ്ഥാനത്ത് നിരവധി പേരുടെ ജീവന്‍ അപഹരിച്ച നിപ്പാ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ കേന്ദ്രസംഘമെത്തുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് നിപ്പാ വൈറസ് പടര്‍ന്നു പിടിച്ചത്. നിപ്പാ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ പരിശോധനകള്‍ നടത്തിയെങ്കിലും കണ്ടെത്തനായില്ല.നിപ്പാ വവ്വാലുകളിലൂടെയാണ് പകരുന്നതെന്ന നിഗമനത്തില്‍ വവ്വാലുകളുടെ സാമ്പിള്‍ ശേഖരിച്ചു പരിശോധനകള്‍ നടത്തിയിരുന്നു.
എന്നാല്‍ നിപ്പയുടെ ഉറവിടം കണ്ടെത്തനായില്ല. കേന്ദ്രസംഘം വവ്വാലുകളെ കൂടാതെ മറ്റ് ജീവികളുടെയും സാമ്പിളുകളും പരിശോധിക്കും. കേന്ദ്ര മൃഗസംരക്ഷ വകുപ്പ് കമ്മീഷണറുടെ മേല്‍നോട്ടത്തിലാകും പരിശോധന.
https://www.facebook.com/Malayalivartha
























