എ.ഡി.ജി.പി സുദേഷ്‌കുമാറിന്റെ മകള്‍ സ്‌നിക്ത പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെടുന്നു... കേസ് ഡയറി ഹാജരാക്കണം, സര്‍ക്കാര്‍ വിശദീകരണം നല്‍കണം

എ.ഡി.ജി.പി സുദേവ്കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ജൂലാ നാല് വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് ഡയറി ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാരിനോട് വിശദീകരണവും തേടിയിട്ടുണ്ട്. തനിക്കെതിരെയുള്ള കേസ് വ്യാജമാണെന്നും അതിനാല്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവാസ്‌ക്കര്‍ ബുധനാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എ.ഡി.ജി.പിയുടെ മകളുടെ മര്‍ദ്ദനമേറ്റ് കാഴ്ചയ്ക്ക് പോലും പ്രശ്‌നമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ് ഗവാസ്‌ക്കര്‍.
ഗവാസ്‌ക്കറെ ക്രൂരമായി മര്‍ദ്ദിച്ച സ്‌നിക്തക്കെതിരെ ജാമ്യം കിട്ടുന്ന വകുപ്പുകളും അടികൊണ്ട് ആശുപത്രിയിലായ തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളും ചുമത്തി െ്രെകംബ്രാഞ്ച് കേസ് എടുത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ഗവാസ്‌ക്കറുടെ സഹോദരി മുംമ്താസ് മലയാളി വാര്‍ത്തയോട് പറഞ്ഞു. എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിക്തയുടെ മര്‍ദ്ദനമേറ്റ നെടുമങ്ങാട് ആര്യനാട് സ്വദേശി ഗവാസ്‌കര്‍ ഇന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്്‌നിക്ത ഗവാസ്‌ക്കറോട് മോശമായി പെരുമാറിയെന്ന് കനകക്കുന്നില്‍ ജ്യൂസ് കട നടത്തുന്ന യുവാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
തനിക്കെതിരെ സ്‌നിക്ത നല്‍കിയത് വ്യാജപരാതി ആണെന്നും ഗവാസ്‌കര്‍ ഹര്‍ജിയില്‍ പറയുന്നു. താന്‍ നല്‍കിയ കേസ് ദുര്‍ബലപ്പെടുത്താനാണ് എ.ഡി.ജി.പിയുടെ മകള്‍ കേസ് നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. തന്റെ കൈകളില്‍ കയറിപ്പിടിച്ചെന്നാണ് സ്‌നിക്ത പരാതിയില്‍ പറയുന്നത്. ഇത് നിലവില്‍ ഗവാസ്‌കറിന്റെയും സ്‌നിക്തയുടെയും പരാതി െ്രെകംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്. നേരത്തെ, ഗവാസ്‌കറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരിന്നു, സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയല്‍ എന്നീ കുറ്റങ്ങളാണ് ഗവാസ്‌ക്കറിനെതിരെ ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























