വിഴിഞ്ഞത്തിന് ഇരട്ടി വികസനം ; പദ്ധതി യാഥാർഥ്യമായാൽ സംസ്ഥാനത്തിലെ തെക്കൻ മേഖലയിലെ ആദ്യ ഭൂഗർഭ പാതയാകും വിഴിഞ്ഞം ഭൂഗർഭ പാത

വിഴിഞ്ഞത്ത് ഭൂഗർഭ റെയിൽ പാതയ്ക്ക് സാധ്യത . പദ്ധതിക്കായി പത്തുകോടിയിലധികം രൂപയാണ് അനുവദിച്ചിരിക്കുന്നത്. രാജ്യാന്തര തുറമുഖ പദ്ധതിയുടെ ഭാഗമായ റെയിൽ പാത പദ്ധതിയുടെ പ്രാഥമിക നടപടികൾക്ക് തുടക്കമായി. റെയിൽപാതയുടെ രൂപ രേഖ തയ്യാറാക്കാനായി കൊങ്കൺ റയിൽവേ കോർപറേഷന് പത്തുകോടിയിലധികം രൂപ അനുവദിച്ചു.
ഭൂമി അധികം ഏറ്റെടുക്കാതെ ഭൂഗർഭ റെയിൽ പാതയാണ് ആലോചിക്കുന്നത്. ഇതിന്റെ സാങ്കേതിക സാധ്യതകൾ സജീവമായി പരിശോധിച്ചുവരികയാണ്. ചിലയിടങ്ങളിൽ ഉപരിതലങ്ങളിലൂടെയും ഏറെ ഭാഗം ഭൂമിക്ക് അടിയിലൂടെയും വരുന്ന രീതിയിലാണ് ആലോചന. ഇത്തരം നിർമിതി യാഥാർഥ്യമായാൽ സംസ്ഥാനത്തിലെ തെക്കൻ മേഖലയിലെ ആദ്യ ഭൂഗർഭ പാതയാകും ഇത്. തുറമുഖ പദ്ധതി പ്രദേശം മുതൽ ബാലരാമപുരം മടവൂർ പാത വരെ ഏജദേശം പന്ത്രണ്ട് കിലോമീറ്റർ ദൂരം ഒറ്റവരി പാതയായും. വൈ അക്ഷര മാതൃകയിൽ രണ്ടായി തിരിയുന്ന പാതയിൽ ഒന്ന് നേമത്തേക്കും മറ്റൊന്ന് ബാലരാമപുരം സ്റ്റേഷനിലേക്കും എത്തുന്ന വിധമാണ് പ്രാഥമിക രൂപ രേഖ. എന്നാൽ ഇതിലൊന്നും അന്തിമ തീരുമാനം ഇതുവരെയും എടുത്തിട്ടില്ല.
https://www.facebook.com/Malayalivartha
























