കെ എം മാണിയുടെ യു ഡി എഫ് പ്രവേശനത്തിനു പിന്നാലെ സി പി എമ്മും സി പി ഐയും കളമൊരുക്കുന്നത് കോടികളുടെ കച്ചവടത്തിന് ; തോട്ടം മേഖലയെ ഇഎഫ്എൽ പരിധിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിൽ കോടികളുടെ അഴിമതിയെന്ന് ആരോപണം

കെ എം മാണി യു ഡി എഫിൽ ചോക്കേറിയതോടെ കലഹവും പ്രശ്നങ്ങളും മാറിയ സി പി എമ്മും സി പി ഐ യും ഭായ് ഭായ് ചേർന്ന് കോടികളുടെ കച്ചവടത്തിന് കളമൊരുക്കി. നിലവിലുള്ള വനം നിയമങ്ങളൊക്കെ അട്ടിമറിച്ച് തോട്ടം മേഖലയെ ഇഎഫ്എൽ പരിധിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിൽ കോടികളുടെ അഴിമതിയെന്നാണാരോപണം.
ഇംഗ്ലീഷുകാരുടെ കാലം മുതൽ സർക്കാർ തോട്ടങ്ങൾ അനധികൃതമായി കൈയിൽ സൂക്ഷിക്കുന്ന തോട്ടം ഉടമകൾക്ക് വേണ്ടിയാണ് പുതിയ നയം സർക്കാർ പ്രഖ്യാപിച്ചത്. റൂൾ 300 പ്രകാരം മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. നിയമസഭ നടക്കുമ്പോൾ സർക്കാർ എടുക്കുന്ന നയപരമായ കാര്യങ്ങൾ നിയമസഭയെ അറിയിക്കണമെന്നാണ് നിയമം. പരിസ്ഥിതി ലോല മേഖലയിൽ നിന്നാണ് തോട്ടങ്ങളെ ഒഴിവാക്കിയത്. ഇനി മുതലാളിമാർക്ക് യഥേഷ്ടം മരം മുറിക്കും. ആർക്കും അതിനെ നിയമപ്രകാരം ചോദ്യം ചെയ്യാനാവില്ല. ഉപേക്ഷിക്കപ്പെട്ട തോട്ടങ്ങൾ സർക്കാർ ഏറ്റെടുക്കും. ഇല്ലെങ്കിൽ തൊഴിലാളികളുടെ സൊസൈറ്റിക്ക് നൽകും. മുഖ്യമന്ത്രി മൂന്നാമത് പറഞ്ഞതാണ് പ്രധാന വിവരം. അതായത് സ്വകാര്യ മുതലാളിമാർക്ക് തോട്ടം വിട്ടുകൊടുക്കും.
ഇത്തരമൊരു തീരുമാനം ദുര വ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് സർക്കാരിന് അറിയാത്തതല്ല. സാധാരണ യുഡിഎഫിൽ നിന്നാണ് ഇത്തരത്തിലുള്ള തീരുമാനങ്ങൾ ഉണ്ടാവുക. യു ഡി എഫ് എക്കാലത്തും തോട്ടം മുതലാളിമാർക്കൊപ്പമാണെന്നാണ് ഇടതുപക്ഷം പറഞ്ഞു പ്രചരിപ്പിച്ചിരുന്നത്. അതെല്ലാം തെറ്റായ ആരോപണമാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു.
വനം മന്ത്രിയുടെയും റവന്യുമന്ത്രിയുടെയും നിർദ്ദേശ പ്രകാരം മാത്രമേ ഇത്തരമൊരു തീരുമാനം സർക്കാരിന് എടുക്കാൻ കഴിയുകയുള്ളു. മുഖ്യമന്ത്രിയും അക്കാര്യം അറിഞ്ഞിരിക്കണം. കാരണം സർക്കാരിന്റെ നയപരമായ വിഷയമാണ് ഇത്. പരിസ്ഥിതിവാദികൾ ഇതിനകം തന്നെ രംഗത്തെത്തി കഴിഞ്ഞു. നിരവധി പരിസ്ഥിതി പ്രവർത്തകർ ഇടത് ചിന്താഗതി മനസിൽ സൂക്ഷിക്കുന്നവരാണ്. പിണറായി സർക്കാരിന് എന്താണ് സംഭവിക്കുന്നതെന്നോർത്ത് അവർക്കെല്ലാം അത്ഭുതമാണ്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള ചിലർ ഇക്കാര്യം സംസാരിച്ചു എന്നാണ് വിവരം.
ഒരു കമ്യൂണിസ്റ്റ് സർക്കാർ സമ്പന്നർക്ക് അനുകൂലമായി തീരുമാനമെടുക്കും മുമ്പ് രണ്ട് വട്ടം ആലോചിക്കാറുണ്ട്. സി പി ഐ യാകട്ടെ ഇടതു മുന്നണിയിലെ പുരോഗമനവാദികൾ എന്നാണ് അറിയപ്പെടുന്നത്. കെ എം മാണിയുടെ കാര്യത്തിൽ കാനം രാജേന്ദ്രൻ പറഞ്ഞ വാചകങ്ങളൊക്കെ ചില്ലിട്ട് സൂക്ഷിക്കേണ്ടതാണ്. അങ്ങനെയുള്ള ഒരു മുന്നണിയിലെ രണ്ട് മന്ത്രിമാരാണ് നഗ്നമായ അഴിമതിക്ക് കൂട്ടുനിന്നത്.
നേരത്തെ തോട്ടം കൈയേറ്റ കേസുകളിലെ സർക്കാർ അഭിഭാഷകയായിരുന്ന സുശീലാ ഭട്ടിനെ റവന്യുമന്ത്രി നീക്കിയിരുന്നു. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് സുശീലയെ നിയമിച്ചത്. ഉമ്മൻ ചാണ്ടി അവരെ നീക്കിയില്ല. അവരുടെ കഴിവ് തന്നെയായിരുന്നു കാരണം. സി പി ഐ നീക്കിയത് അഴിമതിക്ക് വേണ്ടിയാണെന്ന് ആരോപണം ഉയർന്നിരുന്നു. സർക്കാർ തീരുമാനം പുറത്തു വന്നയുടൻ സംഭവത്തിന് പിന്നിൽ അഴിമതിയുണ്ടെന്ന കാര്യം സുശീല പരസ്യമാക്കിയിരുന്നു. അനധികൃത തോട്ടങ്ങൾ തിരിച്ചെടുക്കുന്നതിന് പകരം തോട്ടം ഉടമകൾക്ക് തോട്ടത്തിൽ കുടുതൽ സ്വാതന്ത്ര്യം നൽകാനാണ് തീരുമാനം.
https://www.facebook.com/Malayalivartha
























