യോഗ ചെയ്യുമ്പോള്‍ ഋഗ്വേദത്തിലെ ചില ശ്ലോകങ്ങള്‍ ചൊല്ലണമെന്ന ചിലരുടെ വാദം തെറ്റാണ് ഋഗ്വേദത്തിന് മുന്നേ ഭാരതത്തില്‍ യോഗ പ്രചാരത്തിലുണ്ടായിരുന്നെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്

അനാവശ്യമായ മതപരിവേഷങ്ങള്‍ ചാര്‍ത്തിക്കൊടുത്ത് യോഗയെ ജനങ്ങളില്‍ നിന്ന് അകറ്റാനുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. യോഗ ചെയ്യുമ്പോള്‍ ഋഗ്വേദത്തിലെ ചില ശ്ലോകങ്ങള്‍ ചൊല്ലണമെന്നാണ് ചിലരുടെ വാദം. എന്നാല്‍ ചരിത്രം രേഖപ്പെടുത്തുന്നത് ഋഗ്വേദത്തിന് മുന്നേ ഭാരതത്തില്‍ യോഗ പ്രചാരത്തിലുണ്ടായിരുന്നെന്നാണ്്. യോഗ ഒരു പ്രത്യേക മതത്തിന്റെ സ്വന്തമാണെന്ന് സ്ഥാപിക്കാനാണ് ഇങ്ങനെയുള്ള പ്രചാരണങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത്. ഇത് യോഗയുടെ ജനപ്രീതി കുറയ്ക്കുന്ന പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു.
ശരീരത്തിനു മാത്രമല്ല, മനസ്സിനും ഗുണകരമായ വ്യായാമമുറയാണ് യോഗ. യോഗയുടെ ഔന്നത്യം മറ്റൊരു വ്യായാമത്തിനുമില്ല. കുപ്രചരണങ്ങളുടെ അടിസ്ഥാനത്തില്‍ യോഗയോട് ആരും മുഖം തിരിക്കുന്നത് ശരിയല്ല. തികച്ചും മതാതീതമായ വ്യായാമമുറയായ യോഗയെ ഹൈജാക്ക് ചെയ്ത് മറ്റുള്ളവര്‍ക്ക് അന്യമാക്കാനുള്ള ചിലരുടെ ശ്രമങ്ങളെ പ്രതിരോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസിത രാജ്യങ്ങള്‍ പോലും യോഗയില്‍ വലിയ താത്പര്യമാണ് കാണിക്കുന്നത്. ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന ജീവിത ശൈലീരോഗങ്ങള്‍ക്ക് യോഗ ഫലപ്രദമായ പരിഹാരമാണ്.

ആരോഗ്യകരമായി ചിന്തിക്കുന്നവര്‍ക്കേ യോഗയെ ഫലപ്രദമായി ഉപയോഗിക്കാനാവൂ. സമൂഹത്തെ സ്‌നേഹിക്കാനാവുന്ന ഒരുമനസ്സ് യോഗാഭ്യാസികള്‍ക്ക് കൈവരിക്കാനാവും.സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുള്ള യോഗ നാച്ചുറോപ്പതി സെന്റര്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























