ഇലക്ട്രിക് ബസ് ഇറക്കിയതിന് പിന്നാലെ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കെഎസ്ആർടിസി ; സ്വന്തം ബസ് ഓടിക്കുന്നതിനേക്കാളും വാടകയ്ക്ക് എടുക്കുന്ന ബസിൽ നിന്ന് ഇരട്ടിയിലധികം വരുമാനം കിട്ടുന്നുണ്ടെന്ന് കണക്ക്

സംസ്ഥാനത്ത് ആദ്യമായി ഇലക്ട്രിക് ബസ് ഇറക്കിയതിന് പിന്നാലെ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കെഎസ്ആർടിസി. കെഎസ്ആർടിസിക്ക് സ്വന്തം ബസ് ഓടുന്നതുകൊണ്ടല്ല വാടകയ്ക്ക് ഓടിക്കുന്നതാണ് ലാഭമെന്ന് കണ്ടെത്തൽ. ഇതിന്റെ ചുവട് പിടിച്ച് കൂടുതൽ ബസുകൾ വാടകയ്ക്ക് എടുക്കാനാണ് കെഎസ്ആർടിസി ആലോചിക്കുന്നത്. സ്വന്തം ബസ് ഓടിക്കുന്നതിനേക്കാളും വാടകയ്ക്ക് എടുക്കുന്ന ബസിൽ നിന്ന് ഇരട്ടിയിലധികം വരുമാനം കിട്ടുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
നിലവിൽ വാടകയ്ക്ക് ഓടുന്ന അന്തർ സംസ്ഥാന സ്‌കാനിയ ബസുകളുടെയും കെഎസ്ആർടിസിയുടെ സ്വന്തം ബസുകളുടെയും ചിലവ് താരതമ്യം ചെയ്യുമ്പോൾ വാടക ബസുകൾ കിലോമീറ്ററിന് ഏഴര രൂപ വരെ ലാഭം നേടുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഈ ലാഭം തന്നെ കെഎസ്ആർടിസിയെ മാറി ചിന്തിപ്പിക്കുന്നത്. നിലവിൽ ദീർഘ ദൂര ബസുകൾക്ക് 69 രൂപയാണ് ചിലവ്. ഇന്ധനവും അറ്റകുറ്റ പണിയും ജീവവനക്കാരുടെ വേദനവുമെല്ലാം ഇതിൽ പെടും. ഇതിനു മുൻപ് വാടക ബസുകളെല്ലാം നഷ്ടത്തിലായിരുന്നു എന്ന് ജീവനക്കാർ തന്നെ പറയുന്നുണ്ട്. എന്നാൽ ഇത് വസ്തുത വിരുദ്ധമായ കാര്യമാണെന്നാണ് പുതിയ കണ്ടെത്തൽ. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും സ്‌കാനിയ അടക്കമുള്ള കൂടുതൽ ബസുകൾ വാടകയ്ക്ക് എടുത്ത് ദീർഘദൂര സർവീസുകൾ നടത്താനും പദ്ധതിയുണ്ട് .
https://www.facebook.com/Malayalivartha
























