Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

തന്ത്രവിദ്യയെന്നാല്‍ അങ്ങാടിമരുന്നോ പച്ചമരുന്നോ എന്നറിയാത്ത തന്ത്രിയെ വീണ്ടും ദേവപ്രശ്‌നമെന്ന കള്ളവണ്ടിവഴി അയ്യപ്പസന്നിധിയിലേക്കെത്തിക്കുന്നു, ഒന്നേ പറയാനുള്ളൂ: 'ഹന്ത! ഭാഗ്യം ജനാനാം!'

21 JUNE 2018 03:49 PM IST
മലയാളി വാര്‍ത്ത

തന്ത്രി കണ്ഠരര് മോഹനരെ ശബരിമലയില്‍ തിരിച്ചുകൊണ്ടുവരണമെന്ന് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞെന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിലപാടിനെതിരെ മാധ്യമപ്രവര്‍ത്തകനായ മനോജ് മനയില്‍ രംഗത്തെത്തി. പെണ്‍വിഷയത്തില്‍ അസാമാന്യ കലയും കഴിവുമുള്ള തന്ത്രിയെ തിരിച്ചുകൊണ്ടുവരാന്‍ ഈ പ്രശ്‌നത്തില്‍ തെളിഞ്ഞതായുള്ള വാര്‍ത്ത, പരമപുച്ഛത്തോടെ മാത്രമേ വായിക്കാന്‍ കഴിഞ്ഞുള്ളൂ. 
അതിനാല്‍, യുവതീ പ്രവേശനം ശബരിമലയില്‍ വേണമെന്ന മുന്‍നിലപാട് തിരുത്തുകയാണെന്നും ശബരിമലയില്‍ ഇനിമുതല്‍ സ്ത്രീവര്‍ഗത്തെത്തന്നെ നിരോധിക്കണമെന്നും ഇദ്ദേഹം ഫെയിസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. 

വാജീകരണം നടത്തി വശീകരിക്കാന്‍ തയ്യാറായിനില്‍ക്കുന്ന പെണ്‍വേട്ടക്കാര്‍ ക്ഷേത്രപുരോഹിതരാകുമ്പോള്‍ പത്തിനും അമ്പതിനും രക്ഷയുണ്ടാവില്ലെന്നു പ്രത്യേകം പറയണോ? ഹിന്ദു സമൂഹത്തിന്റെ കരണക്കുറ്റിക്ക് ആഞ്ഞടിച്ചു കൊണ്ടാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ ദേവപ്രശ്‌നമെന്ന ആഭിചാരം നടക്കുകയുണ്ടായത്. കേരളത്തില്‍ ആദ്യമായി സ്ത്രീ വിലക്കേര്‍പ്പെടുത്തിയ ക്ഷേത്രമായിരുന്നു 'തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം'. ഇവിടെ വിലക്കേര്‍പ്പെടുത്താന്‍ കാരണം സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് എന്തെങ്കിലും കുഴപ്പമുണ്ടായിട്ടല്ല. മറിച്ച്, അവിടെ ഓത്തു പഠിക്കാനെത്തിയിരുന്ന നമ്പൂതിരി യുവാക്കള്‍ക്ക് സ്ത്രീകളെ കാണുമ്പോള്‍ ലിംഗോദ്ധാരണം ഉണ്ടാകാതിരിക്കാനായിരുന്നു! ഇതേ പ്രമാണത്തില്‍ ശബരിമലയിലും സ്ത്രീ വിലക്കേര്‍പ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയാണുള്ളത്. പാവനമായ ദൈവസന്നിധിയില്‍നിന്നു പീഡനവാര്‍ത്തകള്‍ വരുന്നത്, ഹിന്ദു സമാജത്തിന് തീരാ കളങ്കം ചാര്‍ത്തും.

ശബരിമല സോപാനത്തില്‍ സിനിമാ നടി ജയമാലയെ കയറാന്‍ അനുവദിച്ചു എന്നതടക്കമുള്ള വിവാദങ്ങളില്‍ കുടുങ്ങിയ തന്ത്രി കണ്ഠരര് മോഹനരെ ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മീഷന്‍ ചോദ്യം ചെയ്തത് ഇത്തരുണത്തില്‍ ഒരു പുനര്‍വായനക്കു വിധേയമാക്കുന്നത് നന്നായിരിക്കും. ശ്രദ്ധിക്കുക, നാം കൊട്ടിഘോഷിക്കുന്ന പരിജ്ഞാനമൊന്നും ഇത്തരക്കാര്‍ക്കില്ലെന്ന ഞെട്ടിക്കുന്ന വിവരമായിരുന്നു അന്നു പുറത്തറിഞ്ഞത്. കമ്മീഷന്റെ ചോദ്യവും അതിനു തന്ത്രി കണ്ഠരര് മോഹനര് നല്‍കിയ മറുപടിയും:

കമ്മീഷന്‍: ശബരിമല ക്ഷേത്രത്തിലെ പൂജകളെല്ലാം വിധിപോലെ നടക്കുന്നുണ്ടോ?
തന്ത്രി: അതെല്ലാം മുറപോലെ നടക്കുന്നുണ്ട്.

കമ്മീഷന്‍: താങ്കള്‍ക്ക് സംസ്‌കൃതം അറിയാമോ?
തന്ത്രി: ഇല്ല.

കമ്മീഷന്‍: പിന്നെ താങ്കളെങ്ങനെ ക്ഷേത്രപൂജാരികളെ തെരഞ്ഞെടുക്കുന്ന ഇന്റര്‍വ്യു ബോര്‍ഡിലെ പ്രധാന അംഗമായി?
തന്ത്രി: ഞാന്‍ ഉദ്യോഗാര്‍ത്ഥികളുടെ പൂജകള്‍ക്കു മാത്രമാണ് മാര്‍ക്ക് ഇടുന്നത്.

കമ്മീഷന്‍: താങ്കള്‍ തന്ത്രങ്ങളും മന്ത്രങ്ങളും പഠിച്ചിട്ടുണ്ടോ?
തന്ത്രി: ഞങ്ങള്‍ പാരമ്പര്യമായി താന്ത്രിക കുടുംബമാണ്.

കമ്മീഷന്‍: പാരമ്പര്യമൊക്കെ ശരി. പക്ഷെ അച്ഛന്‍ ആനപ്പുറത്തുകയറി എന്നതിനാല്‍ മകനു ആസനത്തില്‍ തഴമ്പു കാണണമെന്നില്ലല്ലോ. താങ്കള്‍ വേദങ്ങള്‍ പഠിച്ചിട്ടുണ്ടോ?
തന്ത്രി: ഇല്ല.

കമ്മീഷന്‍: താങ്കള്‍ക്ക് വേദമന്ത്രങ്ങള്‍ അറിയുമോ?
തന്ത്രി: ഇല്ല.

കമ്മീഷന്‍: താങ്കള്‍ക്ക് ഭാഗ്യസൂക്തം അറിയാമോ?
തന്ത്രി: ഇല്ല.

കമ്മീഷന്‍: പിെന്നങ്ങിനെയാണ് താങ്കള്‍ ശബരിമലയില്‍ പൂജകള്‍ ചെയ്യുന്നത്?
തന്ത്രി: ഞങ്ങള്‍ പൂജ നടത്താന്‍ ഈ മന്ത്രങ്ങള്‍ ഉപയോഗിക്കാറില്ല.

കമ്മീഷന്‍: അവിടെ നിങ്ങള്‍ ഗണപതിഹോമവും മറ്റു പൂജകളും ചെയ്യാറില്ലേ?
തന്ത്രി: മറ്റു ചില മന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഞാന്‍ പൂജകള്‍ ചെയ്യാറുള്ളത്.

കമ്മീഷന്‍: പക്ഷേ, ഗണപതിഹോമം നടത്താന്‍ ഭാഗ്യസൂക്തം അനിവാര്യമാണല്ലോ. ശരി. അതുവിട്ടേക്കൂ. ഗണപതി ഭഗവാന്റെ ജന്മനക്ഷത്രം അറിയാമോ?
തന്ത്രി: ഇല്ല.

കമ്മീഷന്‍: ഇത് അതിശയമായിരിക്കുന്നു. ഈ കാര്യങ്ങള്‍ പ്രശസ്തമായ ഈ ക്ഷേത്രത്തിലെ ഈശ്വരനും വിശ്വാസികളും തമ്മിലുള്ള അഭേദ്യബന്ധത്തെ ബാധിക്കുമല്ലോ. ഞങ്ങള്‍ക്ക് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച് താങ്കളെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹമില്ല. ശരിക്കും പറഞ്ഞാല്‍ ഇതുപോലുള്ള ചോദ്യങ്ങള്‍ താങ്കളോടു ചോദിക്കണമെന്നു മനപ്പൂര്‍വം ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. സാഹചര്യം ഞങ്ങളെ ഇവിടെ കൊണ്ടെത്തിക്കുകയായിരുന്നു. (ജഡ്ജിപോലും നാണിച്ചുപോയ നിമിഷങ്ങള്‍!!)

തന്ത്രവിദ്യയെന്നാല്‍ അങ്ങാടിമരുന്നോ പച്ചമരുന്നോ എന്നറിയാത്ത ഈ തന്ത്രിയെയാണ് വീണ്ടും ദേവപ്രശ്‌നമെന്ന കള്ളവണ്ടിവഴി അയ്യപ്പസന്നിധിയിലേക്കെത്തിക്കുന്നത്. അതിന് ഓശാനപാടാന്‍ ഒളിഞ്ഞും തെളിഞ്ഞും പിണിയാളുകള്‍ പുറത്തിറങ്ങിയിരിക്കുന്നു എന്നുള്ളതും കാണുന്നു. ഒന്നേ പറയാനുള്ളൂ: 'ഹന്ത! ഭാഗ്യം ജനാനാം!'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends