ജീവിതത്തിൽ ഇനി വരാനിരിക്കുന്നത് നിർണായക ദിനങ്ങൾ ; കേസുകളിൽ നിർണായക വിധികൾ വരാനിരിക്കെ ദിലീപ് മൂകാംബികയിൽ

നടൻ ദിലീപ് മൂകാംബിക ക്ഷേത്ര ദർശനം നടത്തി. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് ക്ഷേത്ര ദർശനം. ക്ഷേത്രത്തിലെത്തിയ ദിലീപ് തുലാഭാരവും നടത്തിയാണ് മടങ്ങിയത്. ദിലീപ് എന്ന നടന്റെ ജീവിതത്തിൽ ഏറെ നിർണായകമാണ് ഇനി വരാനിരിക്കുന്ന നാളുകൾ. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ നിരപരാധിത്വം തെളിയിക്കണമെങ്കിൽ കോടതിയുടെ ഭാഗത്തു നിന്ന് അനുകൂലമായ റിപ്പോർട്ട് ലഭിക്കണം. ദിലീപിനെ അനുകൂലിച്ചുകൊണ്ട് പ്രതികളായ രണ്ടുപേർ നൽകിയ മൊഴി ദിലീപിനെ സംബന്ധിച്ച് ആശ്വാസകരമാണ്.
പൊതുവെ ക്ഷേത്രങ്ങളിൽ സ്ഥിരമായി ദർശനം നടത്തുന്ന അളാണ് ദിലീപ് . മൂകാംബിക ക്ഷേത്രത്തിലെത്തിയ ദിലീപ് പ്രധാന വഴിപാടായ തുലാഭാരവും നടത്തിയാണ് മടങ്ങിയത്. ദിലീപ് ഏതാണ്ട് ഒന്നര മണിക്കൂറിലധികം സമയം ക്ഷേത്രത്തിൽ ചിലവഴിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിൽ ഏറെ വിവാദങ്ങൾക്ക് പാത്രമായ ആളാണ് എസ്. പി., എ വി ജോർജ്. കേസിലെ പ്രതികൾ തന്നെ എ വി ജോർജിനെതിരെ രംഗത്ത് എത്തിയിരുന്നു. ദിലീപിനെതിരെ മൊഴി നൽകുകയാണെങ്കിൽ തങ്ങളെ മാപ്പു സാക്ഷിയാക്കാമെന്ന് പ്രതികളോട് ജോർജ് പറഞ്ഞതായാണ് പുതിയ ആരോപണം.
https://www.facebook.com/Malayalivartha
























