എഡിജിപിക്ക് തിരിച്ചടി ; ഗവാസ്കറെ ജൂലൈ നാല് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

എഡിജിപി സുധേഷ് കുമാറിന്റെ മകളുടെ മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പോലീസ് ഡ്രൈവര്‍ ഗവാസ്കറെ ജൂലൈ നാല് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. തനിക്കെതിരായി എഡിജിപിയുടെ മകള്‍ സ്നിഗ്ധ നല്കിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഗവസ്കര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സ്നിഗ്ധയുടെ പരാതിയില്‍ ഗവാസ്കറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്നിഗ്ധ പരാതി നല്‍കിയത്. അതേസമയം സ്നിഗ്ധ മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗവാസ്കറും പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്നിഗ്ധ പരാതി നല്‍കിയത്.
ജൂണ്‍ 14ന് രാവിലെ എട്ടോടെ കനകക്കുന്നില്‍ വച്ചായിരുന്നു ഗവാസ്കര്‍ക്കു മര്‍ദനമേറ്റത്. രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാത നടത്തത്തിനായി ഒൗദ്യോഗിക വാഹനത്തില്‍ കനകക്കുന്നില്‍ കൊണ്ടുപോയി. തിരികെ വരുന്പോള്‍ വാഹനത്തിലിരുന്നു സ്നിഗ്ധ ചീത്തവിളിക്കുകയായിരുന്നു. ഇതിനെ എതിര്‍ത്തു വണ്ടി റോഡില്‍ നിര്‍ത്തിയതോടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കഴുത്തിനു പിന്നിലിടിച്ചെന്നാണു ഗവാസ്കറിന്റെ പരാതി.
https://www.facebook.com/Malayalivartha
























