ഗവാസ്‌ക്കര്‍ ഔദ്യോഗികവാഹനം അലക്ഷ്യമായി ഉപയോഗിച്ചെന്ന് എ.ഡി.ജി.പിയുടെ പരാതി, ക്രൈംബ്രാഞ്ചിനോട് അന്വേഷിക്കാന്‍ ഡി.ജി.പി ഉത്തരവിട്ടു

മകള്‍ മര്‍ദ്ദിച്ച് അവശനാക്കിയ പൊലീസുകാരനെ കുരുക്കാന്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ നീക്കം. ഗവാസ്‌ക്കര്‍ക്കെതിരെ എ.ഡി.ജി.പി ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക്ക് പരാതി നല്‍കി. ഗവാസ്‌ക്കര്‍ തന്റെ ഔദ്യോഗികവാഹനം അലക്ഷ്യമായി ഉപയോഗിച്ചെന്നാണ് പരാതിയില്‍ പ്രധാനമായും ആരോപിക്കുന്നത്. അലക്ഷ്യമായ ഡ്രൈവിംഗിനിടെയാകാം ഗവാസ്‌ക്കറിന് പരുക്ക് പറ്റിയത്. സംഭവത്തിന് ശേഷം തനിക്ക് സുരക്ഷാഭീഷണിയുണ്ടെന്നും പരാതിയില്‍ പറയുന്നു. അതേസമയം എ.ഡി.ജി.പിയുടെ മകള്‍ നല്‍കിയ പരാതിയില്‍ ഗവാസ്‌ക്കറിന് പരിക്കേറ്റിട്ടുണ്ടെന്ന് പറഞ്ഞിട്ടില്ല. ഗവാസ്‌ക്കര്‍ വണ്ടിയെടുത്തപ്പോള്‍ തട്ടി കാലിന് പരിക്ക് പറ്റിയെന്നും പരാതിയില്‍ പറയുന്നു.
സംഭവം വിവാദമായതിന്റെ അടുത്തദിവസമാണ് എ.ഡി.ജി.പി പരാതി നല്‍കിയത്. ഗവാസ്‌ക്കറും എ.ഡി.ജി.പിയുടെ മകളും നല്‍കിയ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. അതിന്റെ കൂടെ എ.ഡി.ജി.പി നല്‍കിയ പരാതിയും അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. കേസ് ഡയറി ഉള്‍പ്പെടെ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസിന്റെ ഉന്നതതലത്തില്‍ ഗവസ്‌ക്കറിനെതിരെ നീക്കം തുടങ്ങിയത്. തനിക്കെതിരെ സ്‌നിക്ത നല്‍കിയത് വ്യാജപരാതി ആണെന്ന് ഗവാസ്‌കര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. താന്‍ നല്‍കിയ കേസ് ദുര്‍ബലപ്പെടുത്താനാണ് എ.ഡി.ജി.പിയുടെ മകള്‍ കേസ് നല്‍കിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ കൈകളില്‍ കയറിപ്പിടിച്ചെന്നാണ് സ്‌നിക്ത പരാതിയില്‍ പറയുന്നത്.
https://www.facebook.com/Malayalivartha
























