ഹർജിക്കാർ ആരോപിക്കുന്ന ചിത്രത്തിലെ അശ്ലീലതയെ ഞങ്ങൾ ഒരുപാട് പരിശ്രമിച്ചിട്ടും കാണാൻ സാധിച്ചില്ല ; ഈ ചിത്രത്തെ ഞങ്ങൾ നോക്കിയത് രാജാരവിവർമ്മയുടെ ചിത്രങ്ങളിൽ നോക്കുന്ന അതേ കണ്ണ് കൊണ്ട് ; ഗൃഹലക്ഷ്മി മാസികയുടെ മുഖചിത്രത്തിൽ മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രംപ്രസിദ്ധികരീച്ചതിൽ അശ്ലീലമില്ലെന്ന് ഹൈക്കോടതി

ഗൃഹലക്ഷ്മി മാസികയുടെ മുഖചിത്രത്തിൽ മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രംപ്രസിദ്ധികരീച്ചതിൽ അശ്ലീലമില്ലെന്ന് ഹൈക്കോടതി. ചിത്രത്തിൽ സ്ത്രീകളെ മാന്യതയില്ലാതെ ചിത്രീകരിക്കുന്നതായി ഒന്നും കാണാൻ സാധിച്ചില്ലെന്നും, കാണുന്നവരുടെ കണ്ണിലാണ് അശ്ലീലമെന്നും കോടതി പരാമർശിച്ചു. ചീഫ് ജസ്റ്റിസായിരുന്ന ആന്റണി ഡൊമിനിക്ക്, ജസ്റ്റിസ് ഡാമ ശേഷാദ്രി നായിഡു എന്നിവരടങ്ങിയ ബഞ്ച് മാർച്ച് എട്ടിനാണ് ഹർജി പരിഗണിച്ചത്.
ഹർ ജിക്കാർ ആരോപിക്കുന്ന ചിത്രത്തിലെ അശ്ലീലതയെ ഞങ്ങൾ ഒരുപാട് പരിശ്രമിച്ചിട്ടും കാണാൻ സാധിച്ചില്ല. ആണുങ്ങൾക്ക് ആക്ഷേപകരമായ ഒന്നും തന്നെ ഫോട്ടോയുടെ കാപ്ഷനിലും കണ്ടെത്തിയിട്ടില്ല. രാജാരവിവർമ്മയുടെ ചിത്രങ്ങളിൽ നോക്കുന്ന അതേ കണ്ണ് കൊണ്ടാണ് ഈ ചിത്രത്തെ ഞങ്ങൾ നോക്കിയതെന്നും ജഡ്ജിമാർ വിലയിരുത്തി.
പോക്സോ വകുപ്പിന്റെയും ബാലനീതി വകുപ്പിന്റെയും ലംഘനമാണ് മുഖചിത്രമെന്ന് ചൂണ്ടികാട്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. സ്ത്രീകളെ മോശമായ രീതിയിൽ ചിത്രീകരിച്ചെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. എന്നാൽ സദാചാരത്തിനും ഇന്ത്യൻ സംസ്കാരത്തിനും എതിരെയാണ് ചിത്രമെന്ന പരാതിക്കാരന്റെ വാദം കോടതി അംഗീകരിച്ചില്ല. സത്രീകളെ മാന്യതയില്ലാതെ ചിത്രീകരിക്കുകയോ കുട്ടികളെ തെറ്റായ രീതിയിൽ ചിത്രത്തിനായി ഉപയോഗപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























