നീനുവിന്റെ അമ്മയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും

കെവിന്‍ കൊലപാതകേസില്‍ നീനുവിന്റെ അമ്മ രഹനക്ക് ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘത്തിനു മുമ്ബാകെ ഹാജരാകാന്‍ നോട്ടീസ് അയക്കും. രഹന ഇപ്പോള്‍ കേസില്‍ പ്രതിയല്ലെന്നും പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് രഹ്ന നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തീര്‍പ്പാക്കി.
അതേസമയം, കെവിന്‍ കേസിലെ മുഖ്യപ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോയെ അന്വേഷണ സംഘം ഒറ്റക്കല്ലിലെ വീട്ടില്‍ എത്തിച്ചു തെളിവെടുത്തു. നീനു മാനസിക രോഗത്തിനു ചികിത്സ തേടിയ രേഖകള്‍ കണ്ടെത്താനാണു ചാക്കോയെ വീട്ടില്‍ എത്തിച്ചത്. ഇന്നലെ നാലിനു പാലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലാണു ചാക്കോയെ കൊണ്ടുവന്നത്.
വീട്ടില്‍ അരമണിക്കൂറോളം തിരച്ചില്‍ നടത്തിയെങ്കിലും രേഖകള്‍ കണ്ടെത്താനായില്ല. അരമണിക്കൂറിനുശേഷം പ്രതിയുമായി പൊലീസ് കോട്ടയത്തേക്കു തിരിച്ചുപോയി. വീട്ടില്‍ രേഖകള്‍ സൂക്ഷിച്ചിരുന്നിടത്തു നിന്ന് അതു കാണാതായെന്ന് ഒപ്പമുണ്ടായിരുന്ന ചാക്കോയുടെ അഭിഭാഷകന്‍ പറഞ്ഞു.
ചാക്കോയുെട ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂലൈ നാലിലേക്ക് നേരെത്ത മാറ്റിയിരുന്നു. ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് ചാക്കോയെ അറസ്റ്റ് ചെയ്തത്. സംഭവം നടക്കുമ്ബോള്‍ ചാക്കോ വീട്ടിലുണ്ടായിരുന്നു. എന്നാല്‍, പൊലീസ് നല്‍കിയിരിക്കുന്ന പ്രതിപ്പട്ടികയില്‍ ചാക്കോയുടെ പങ്കെന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് അഭിഭാഷകന്‍ വിനോദ് കോടതിയില്‍ വാദിച്ചു.
https://www.facebook.com/Malayalivartha
























