മലപ്പുറത്തെ പാര്‍ക്കില്‍ കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടിയേയും 4 മറ്റ് കുട്ടികളേയും കണ്ടതായി മൊഴി; കാണാതായിട്ട് മുന്ന് മാസം പിന്നിടുമ്പോള്‍ പല വിദ്യകള്‍ പരീക്ഷിച്ചിട്ടും രക്ഷയില്ല; വീട്ടില്‍ നിന്നും രക്തം പുരണ്ട വസ്ത്രം കിട്ടിയെന്ന് റിപ്പോര്‍ട്ട്; നുണപരിശോധനയ്‌ക്കൊരുങ്ങി പോലീസ്

കേരളത്തെ മുഴുവന്‍ ആശങ്കയില്‍ നിര്‍ത്തിക്കൊണ്ടു മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌നയുടെ തിരോധാനം ഉണ്ടായിട്ട് മൂന്നു മാസം കഴിഞ്ഞു. മലപ്പുറത്തെ കോട്ടക്കുന്നിലെ ഒരു പാര്‍ക്കില്‍ കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടിയെ കണ്ടതായി മാനേജര്‍. ഒപ്പം മറ്റൊരു പെണ്‍കുട്ടികളേയും 3 ആണ്‍കുട്ടികളേയും കണ്ടതായി മൊഴി നല്‍കി. ഇതനുസരിച്ച് അന്വേഷണം സംഘം പരിശോധന നടത്തി.
കാഞ്ഞിരപ്പള്ളിയില്‍ അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ജെസ്‌ന മുക്കൂട്ടുതറയിലെ സ്വന്തം വീട്ടില്‍ നിന്നും യാത്ര തിരിച്ചത് കഴിഞ്ഞ മാര്‍ച്ച് 22 നായിരുന്നു. പിതാവ് ജെയിംസ് പണിസ്ഥലത്തേക്കും സഹോദരി ജെസിയും സഹോദരന്‍ ജെയ്‌സും കോളേജിലേക്കും പോയതിന് പിന്നാലെ മുക്കൂട്ടുത്തറയില്‍ ഓട്ടോയില്‍ എത്തി ബസില്‍ കയറിയ ജെസ്‌നയെ ശേഷം കാണാതാകുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഇതിനിടയില്‍ ഒട്ടേറെ പ്രചരണങ്ങളും വാര്‍ത്തകളുമാണ് പ്രചരിക്കുന്നത്. ഇതില്‍ ഏറ്റവും പുതിയ വിവരം ജെസ്‌നയുടെ ആണ്‍സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്യുന്നു എന്നതാണ്. ജസ്‌നയുടെ തിരോധാനവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് ശക്തമായി സംശയിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ട്. ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ സുഹൃത്ത് ജസ്‌നയെ വിളിച്ചിരുന്നതായും ജസ്‌ന അവസാനമായി സന്ദേശം അയച്ചിരുന്നത് ഇയാള്‍ക്കായിരുന്നെന്നും പോലീസ് പറയുന്നു. അതേസമയം നിരവധി തവണ ചോദ്യം ചെയ്‌തെങ്കിലും ജസ്‌ന എവിടെ പോയെന്ന് തനിക്ക് അറിയില്ലെന്ന് ആവര്‍ത്തിക്കുകയാണ് ഇയാള്‍.
യുവാവില്‍ നിന്നും ഒന്നും കിട്ടാത്ത സാഹചര്യത്തില്‍ നുണപരിശോധയനയക്ക് പോലീസ് ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഒട്ടേറെ നിയമകടമ്പകള്‍ വേണമെന്നിരിക്കെ വിധേയനക്കാനാണ് പോലീസ് തിരുമാനം. ഒരാളെ നുണപരിശോധനയ്ക്ക് യുവാവ് വിസമ്മതിച്ചാല്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌തേക്കും. ജസ്‌നയെ കാണാതായതിന് പിറ്റേന്ന് ഇയാള്‍ മുക്കൂട്ടുതറയുടെ തൊട്ടടുത്ത വിനോദ സഞ്ചാരകേന്ദ്രമായ പരുന്തുംപാറയില്‍ പോയിരുന്നെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കൊപ്പം ജെസ്‌ന മുമ്പും ഇവിടെ വന്നിരുന്നതായി പോലീസ് പറയുന്നുണ്ട്.
ജസ്‌നയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് യുവതിയെ കണ്ടെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും കാട്ടിലും പോലീസ് തെരച്ചില്‍ നടത്തി. ജസ്‌നയുടെ നാട്ടിലും കോളേജിലും അടക്കം വിവര ശേഖരണപ്പെട്ടികള്‍ വെച്ചു മറ്റൊരു തന്ത്രവും പയറ്റിനോക്കി. ഈ പെട്ടികളില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചതായി സൂചനകളുണ്ട്. മാത്രമല്ല ജസ്‌നയുടെ വീട്ടില്‍ നിന്നും രക്തം പുരണ്ട വസ്ത്രം ലഭിച്ചതായും വാര്‍ത്തകള്‍ വരുന്നു.
ജെസ്‌നയെ കണ്ടെത്താന്‍ കഴിയാത്ത പോലീസിന്റെ പരാജയം പ്രതിപക്ഷവും ആയുധമാക്കുകയാണ്. തനിക്ക് അനുജത്തിയെ തിരിച്ച് വേണമെന്നും എല്ലാവരുടേയും സഹായം ഉണ്ടാകണമെന്നും സഹോദരി ജെസിയും ആവശ്യപ്പെട്ടു. തളര്‍ന്നിരിക്കുന്ന തങ്ങളെ ഇനിയും മാനസികമായി ബുദ്ധിമുട്ടിക്കരുതെന്നും ജെസി ആവശ്യപ്പെട്ടു. ജസ്‌ന തിരിച്ച് വരണം. അന്ന് ജസ്‌നയെ ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരുമെന്നും അതാണ് അത്തരക്കാര്‍ക്കുള്ള മറുപടിയെന്നും ജെസി പറഞ്ഞു. അതിനിടെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ജസ്‌നയുടെ സഹോദരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
https://www.facebook.com/Malayalivartha
























