പാലക്കാട് ജില്ലയില്‍ വീണ്ടും കാട്ടാനശല്യം.... മുന്‍ കരുതലായി പറളി പഞ്ചായത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു

പാലക്കാട് ജില്ലയില്‍ വീണ്ടും കാട്ടാനയിറങ്ങി. പറളിയിലാണ് വെള്ളിയാഴ്ച രാവിലെ കാട്ടാനയെ കണ്ടത്. ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ തവണയാണ് ഈ മേഖലയില്‍ കാട്ടാന നാട്ടിലെത്തുന്നത്. പറളി കടവിലാണ് രണ്ട് ആനകള്‍ നിലയുറപ്പിച്ചിരിക്കുന്നത്. രണ്ടു കാട്ടാനകള്‍ കരയ്ക്കു കയറാതെ പുഴയില്‍ നില്‍ക്കുകയാണ്. വനപാലകരും നാട്ടുകാരും ചേര്‍ന്ന് ആനകളെ കാട്ടിലേക്ക് കയറ്റിവിടാനുള്ള ശ്രമങ്ങള്‍ തുടങ്ങി. മുന്‍ കരുതലായി പറളി പഞ്ചായത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂണിലാണ് ഈ മേഖലയില്‍ കാട്ടാനയിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചത്. വനം വകുപ്പും പോലീസും ചേര്‍ന്ന് ദിവസങ്ങള്‍ നീണ്ട പ്രയത്‌നത്തിലൂടെയാണ് വനത്തിലേക്ക് തിരിച്ചയച്ചത്.
https://www.facebook.com/Malayalivartha
























