ജെസ്‌ന മലപ്പുറത്തെത്തിയത് മറ്റൊരാളോടൊപ്പം; ഞാൻ ജെസ്‌നയുടെ കാമുകനല്ല...പതിലേറെത്തവണ പോലീസ് ചോദ്യം ചെയ്തു: നിരന്തരം തന്നോട് ആവർത്തിച്ച് ചോദിക്കുന്നത് കാമുനാണോ എന്നായിരുന്നു!! പ്രതികരണവുമായി ജെസ്‌നയുടെ ആൺ സുഹൃത്ത്

കേരളത്തെ മുഴുവന്‍ ആശങ്കയില്‍ നിര്‍ത്തിക്കൊണ്ടു മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌നയുടെ തിരോധാനത്തിൽ അന്വേഷണം നീളുന്നത് മലപ്പുറത്തേയ്ക്ക്. കോട്ടക്കുന്നം ടൂറിസം പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിയോടൊപ്പം ജസ്‌നയെ കണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം മലപ്പുറത്തേക്ക് തിരിച്ചത്. അതേസമയം, ജസ്‌നയെ കാണാതായതിന്റെ പേരില്‍ തന്നെ പൊലീസ് പീഡിപ്പിക്കുന്നുവെന്നും താന്‍ ജസ്‌നയുടെ കാമുകനല്ലെന്നും ആണ്‍സുഹൃത്ത് വെളിപ്പെടുത്തി.
മേയ് മൂന്നിന് രാവിലെ 11 മുതല്‍ രാത്രി എട്ട് മണിവരെ ജസ്‌നയെന്ന് തോന്നിക്കുന്ന പെണ്‍കുട്ടിയെ കണ്ടെന്ന് ഇവിടുത്തെ ജീവനക്കാരാണ് പൊലീസിന് മൊഴി നല്‍കിയത്. മറ്റൊരു പെണ്‍കുട്ടിയും കൂടെയുണ്ടായിരുന്നു. ദൂരെ യാത്ര കഴിഞ്ഞ് വരുന്നെന്ന് തോന്നിപ്പിക്കും വിധമായിരുന്നു പെണ്‍കുട്ടികളുടെ വേഷം.
എന്നാല്‍ പെണ്‍കുട്ടികളെ തിരിച്ചറിയാന്‍ ജീവനക്കാര്‍ക്ക് സാധിച്ചിരുന്നില്ല. പിന്നീട് മാധ്യമങ്ങളിൽ വന്ന വാര്‍ത്തകള്‍ കണ്ടതോടെയാണ് ഇത് ജസ്‌നയാണോയെന്ന് ജീവനക്കാര്‍ക്ക് സംശയമായത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ ഇവിടെ വച്ച് മറ്റാരോടോ സംസാരിക്കുന്നത് കണ്ടതായും ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, ഇതുവരെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്താനാണ് മലപ്പുറത്തെത്തിയതെന്നാണ് വെച്ചൂച്ചിറ പൊലീസ് നല്‍കുന്ന വിവരം. ജസ്‌ന വന്നുവെന്ന് കരുതുന്ന ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് ആദ്യ ഘട്ടം. കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റാന്‍ഡില്‍ വന്നിറങ്ങിയ ജസ്‌നയും സുഹൃത്തും ഓട്ടോയിലാണ് ഇവിടേക്കെത്തിയതെന്നാണ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം നഗരത്തിലെ വിവിധയിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളും ശേഖരിക്കും.
ജസ്‌നയെ കാണാതായതിന്റെ പേരില്‍ പൊലീസും സമൂഹവും തന്നെ പീഡിപ്പിക്കുന്നതായാണ് ജസ്‌നയുടെ ആണ്‍സുഹൃത്തിന്റെ പരാതി. പൊലീസ് ഇതുവരെ പത്തിലേറെ തവണ തന്നെ ചോദ്യം ചെയ്‌തു. താന്‍ ജസ്‌നയുടെ കാമുകനല്ല. ജസ്‌നയ്‌ക്ക് മറ്റ് പ്രണയമുണ്ടോയെന്ന കാര്യം അറിയില്ല. മരിക്കാന്‍ പോകുന്നുവെന്നാണ് ജസ്‌ന അവസാനമായി സന്ദേശം അയച്ചത്. മുമ്ബും ഇത്തരം സന്ദേശങ്ങള്‍ അയച്ചിരുന്നു. സന്ദേശത്തിന്റെ കാര്യം പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നുവെന്നും സുഹൃത്ത് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























