മരിക്കുമെന്നറിഞ്ഞ നിമിഷം മുതല്‍ കണ്ണുകള്‍ ദാനം ചെയ്യണമെന്ന പൊന്നുമോളുടെ ആഗ്രഹം വിതുമ്പുന്ന മനസ്സോടെ മാതാപിതാക്കള്‍ നിറവേറ്റി

പൂമ്പാറ്റയെ പോലെ പാറി നടന്ന ഈ കുഞ്ഞു മാലാഖയുടെ കണ്ണുകള്‍ ഇനി അനശ്വരമാകും. കുറുപ്പന്‍കവല കളരിയക്കല്‍ സണ്ണി മാത്യുവിന്റേയും ഡാര്‍ളിയുടെയും മകള്‍ റിയാ ജോസഫിന്റെ കണ്ണുകളാണ് ദാനം ചെയ്തത്. അഞ്ചുമാസം മുമ്പ് മജ്ജയില്‍ അര്‍ബുദം ബാധിച്ച കുട്ടി ഇന്നലെ പുലര്‍ച്ചെ നാലിനു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണു മരിച്ചത്.
താന്‍ മരിക്കുമെന്നറിഞ്ഞ നിമിഷം മുതല്‍ കണ്ണുകള്‍ ദാനം ചെയ്യണമെന്ന് അച്ഛനോടും അമ്മയോടും ഈ ബാലിക ആവശ്യപ്പെട്ടിരുന്നു. തന്നെ കൂട്ടിക്കൊണ്ടു പോകാനെത്തുന്ന മാലാഖമാര്‍ക്കായി റിയ കാതോര്‍ത്തു കിടക്കുകയായിരുന്നു.
വിതുമ്പുന്ന മനസ്സോടെ കാത്തിരുന്ന മാതാപിതാക്കള്‍ പൊന്നുമോളുടെ ആഗ്രഹം നിറവേറ്റി. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന കണ്ണുകള്‍ ഇനിയും മിഴി തുറക്കും. കറുകച്ചാല്‍ നെടും കുന്നം സെന്റ് തെരേസോസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. അഞ്ചു മാസം മുമ്പാണ് റിയയ്ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. സംസ്‌കാരം ഇന്നു 11 ന് ചമ്പക്കര സെന്റ് ജോസഫീസ് പള്ളിയില്‍ നടക്കും.
https://www.facebook.com/Malayalivartha
























