ലോകകപ്പിൽ അര്‍ജന്റീനയുടെ തോൽവിയിൽ മനം നൊന്ത് യുവാവ് ആറ്റിൽ ചാടി

റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയോട് അര്‍ജന്റീന കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഏറ്റുമാനൂരില്‍ ആരാധകനായ യുവാവ് ആത്മഹത്യാക്കുറിപ്പ് എഴുതി വച്ചതിന് ശേഷം ആറ്റിലേക്ക് ചാടി.
കോട്ടയം ആറ്റുമാനൂർ സ്വദേശി ബിനുവാണ് ആറുമാനൂർ ആറ്റിലേക്ക് ചാടിയത്. അർജന്റീനയുടെ കടുത്ത ആരാധകനായ ബിനു ഇന്നലത്തെ മത്സരത്തിന് ശേഷം വളരെ അസ്വസ്ഥതയായിരുന്നുവെന്ന് ഇയാളുടെ കൂട്ടുകാരും ബന്ധുകളും പറയുന്നു.
രാത്രി മുഴുവൻ ഇയാൾ ബഹളം വയ്ക്കുകയും പൊട്ടിക്കരയുകയും ചെയ്തിരുന്നു. അർജന്റീന വിജയിക്കും എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ബിനു. ഇനി എനിക്ക് ലോകത്തൊന്നും കാണാനില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ ബിനു എഴുതിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























