കേരളത്തിലെ റയിൽവേ വികസന സ്വപനങ്ങൾക്ക് അതിവേഗം കുതിക്കാൻ കരുത്ത് നൽകുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ അവഗണനയുടെ പത്തുവർഷങ്ങൾ

പാലക്കാട് കഞ്ചിക്കോടും അവിടെ വരാനിരിക്കുന്ന കോച്ച് ഫാക്ടറി സംബന്ധിച്ച് 2008 ൽ തുടങ്ങിയ കോലാഹലങ്ങൾക്ക് ഇതുവരെയും തീരുമാനമായിട്ടില്ല. കോച്ച് ഫാക്ടറി വരുമോ ഇല്ലയോ , കേരളത്തിന്റെ വികസനമാണ് തുലാസിൽ. 2008 ഫെബ്രുവരി 25 ന് അന്നത്തെ റയിൽവേ മന്ത്രി ലാലു പ്രസാദ് യാദവ് ആണ് പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി പ്രഖ്യാപിച്ചത്. പ്രാഥമിക പ്രവർത്തനങ്ങൾക്ക് ശേഷം ആറ് വർഷം കഴിഞ്ഞ് 2012 ഫെബ്രുവരി 21 ന് കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ ശിലാസ്ഥാപനം നടത്തി. കേരളത്തിലെ റയിൽവേ വികസന സ്വപനങ്ങൾക്ക് അതിവേഗം കുതിക്കാൻ കരുത്ത് നൽകുന്നതായിരുന്നു ഈ പദ്ധതി.
പക്ഷെ അങ്ങനെ കരുതിയവർക്ക് തെറ്റി ശിലാസ്ഥാപനം കഴിഞ്ഞ് വീണ്ടും ഒരു ആറ് വർഷം പിന്നിടുമ്പോൾ കാര്യങ്ങൾ പഴയപടി തന്നെ 2017 ൽ കോച്ച് ഫാക്ടറി ഹരിയാനയിലേക്ക് മാറ്റാൻ സർക്കാർ നീക്കം നൽകിയിരുന്നു. പക്ഷെ അതും ഒന്നുമായില്ല. സംസ്ഥാന സർക്കാർ റെയിൽവേക്ക് കൈമാറിയ 230 ഏക്കർ സ്ഥലം ഇപ്പോഴും കാടുപിടിച്ച് കിടക്കുകയാണ്. പാലക്കാട് എംപി എംബി രാജേഷ് ഇതുമായി ബന്ധപ്പെട്ട സമര മുഖത്തുണ്ട്. ഡൽഹിയിൽ നടക്കുന്ന സമരത്തോട്കൂടി കഞ്ചിക്കോടിനും കോച്ച് ഫാക്ടറിക്കും പുതിയ ജീവൻ വരുമെന്ന പ്രതീക്ഷയിലാണ് പാലക്കാട് നിവാസികൾ.
https://www.facebook.com/Malayalivartha
























