പറവൂര്‍ ക്ഷേത്ര കവര്‍ച്ച... മോഷ്ടാക്കളായ അഞ്ചംഗസംഘം വിവിധയിടങ്ങളില്‍ നടത്തിയ എട്ട് മോഷണക്കേസുകള്‍ കൂടി പുറത്ത്

പറവൂരില്‍ രണ്ട് ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ മോഷ്ടാക്കളായ അഞ്ചംഗസംഘം സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നടത്തിയ എട്ട് മോഷണ കേസുകള്‍ കൂടി പുറത്ത്. പറവൂര്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് മറ്റു മോഷണ കുറ്റങ്ങളും പ്രതികള്‍ സമ്മതിച്ചത്.
പറവൂര്‍ ചിറ്റാറ്റുകരയിലെ രണ്ട് ക്ഷേത്രങ്ങള്‍, കണ്ണൂര്‍ ജില്ലയിലെ ഇരുട്ടി, പേരാവൂര്‍, കണ്ണവം, തൃശൂര്‍ ജില്ലയിലെ മതിലകം, മൂന്നുപിടിക, പറവൂര്‍ കൈതാരം എന്നിവിടങ്ങളിലെ വീടുകളില്‍ നടത്തിയ മോഷണവുമാണ് തെളിഞ്ഞത്. പറവൂര്‍ ചിറ്റാറ്റുകരയിലെ രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ ശേഷം സംഘം കെട്ടിയൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. തിരിച്ചു വരുന്ന വഴിയാണ് കണ്ണൂര്‍ ജില്ലയില്‍ മോഷണം നടത്തിയത്. ചാവക്കാട് സുഹൃത്തിന്റെ വീട്ടില്‍ തങ്ങിയപ്പോഴാണ് തൃശൂര്‍ ജില്ലയില്‍ മോഷണം നടത്തിയത്. ഇതിനു ശേഷമാണ് പറവൂരിലെ കോട്ടുവള്ളി തൃക്കപുരം ക്ഷേത്രത്തിലും ശ്രീനാരായണ ക്ഷേത്രത്തിലും മോഷണം നടത്തിയത്.
അന്നു രാത്രി കൈതാരത്തുള്ള ആളില്ലാത്ത വീട്ടില്‍ മോഷണം നടത്തിയിരുന്നു. ഈ വീട്ടിലെ കുടുംബം വിദേശത്തായതിനാല്‍ ബന്ധുക്കളുടെ പരിശോധനയില്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പൊലീസിനെ അറിയിച്ചിരുന്നത്.
എന്നാല്‍, ഇവിടെ നിന്നും സംഘം മോതിരം മോഷ്ടിച്ചിരുന്നു. കവര്‍ച്ചയിലൂടെ ലഭിക്കുന്ന പണവും സ്വര്‍ണ്ണവും ഉപയോഗിച്ച് ആര്‍ഭാട ജീവിതമാണ് സംഘം നയിച്ചിരുന്നത്. മോഷണ വസ്തുകള്‍ ഇവരില്‍ നിന്നും കണ്ടെടുക്കാനായിട്ടില്ല. കരുനാഗപ്പള്ളി കോടതിയില്‍ നിന്നും പറവൂര്‍ പൊലീസിന് അഞ്ച് ദിവസം കസ്റ്റഡിയില്‍ ലഭിച്ച പറവൂര്‍ മുനമ്പംകവല കൊണ്ടാളി പറമ്പില്‍ അരുണ്‍ അശോകന്‍ (31) കരുനാഗപ്പള്ളി വെളുത്തമണല്‍ മനുഭവനില്‍ അജ്മല്‍ഷാ(അഖിലേഷ് 23)തിരുവനന്തപുരം മടത്തറ ഒഴുക്കുംപാറ സന്തോഷ് (35) എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കി കൊല്ലം സബ്ബ് ജയിലിലേക്ക് വിട്ടു. പൊള്ളാച്ചിയില്‍ നിന്നും പിടിയിലായ സംഘത്തില്‍പ്പെട്ട ചേര്‍ത്തല പള്ളിപ്പുറം അമ്പനാട്ട് വീട്ടില്‍ മഹേഷ് (47) അട്ടപ്പാടി മുക്കാരി നാക്കുഴിക്കാട്ടില്‍ ഷാജി (42) എന്നിവരെ കോടതി മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇവരെ ചോദ്യംചെയ്തു വരികയാണ്.
ഇവരോടൊപ്പം പിടികൂടിയ മധുര സ്വദേശി ശരവണന്‍ (32) കാക്കാനാട് ജില്ലാ ജയിലില്‍ റിമാന്റിലാണ്. കസ്റ്റഡിയിലുള്ള രണ്ടു പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം ആവശ്യമെങ്കില്‍ ശരവണനെ കസ്റ്റഡിയില്‍ വാങ്ങും.
https://www.facebook.com/Malayalivartha
























