അനന്തപുരിക്ക് സ്വന്തമായി പ്രീമിയം ബിവറേജ് ; മണിക്കൂറുകളായുള്ള കാത്തിരിപ്പും നീണ്ട ക്യൂവും തിരുവനന്തപുരത്തുകാർക്ക് ഇനി മറക്കാം

മണിക്കൂറുകളായുള്ള കാത്തിരിപ്പും നീണ്ട ക്യൂവും തിരുവനന്തപുരത്തുകാർക്ക് ഇനി മറക്കാം. തിരുവനതപുരത്തെ ബിവറേജസ് ഔട്ട്ലെറ്റ് അടിമുടി പരിഷ്കരിച്ചുകൊണ്ട് പവർ ഹൌസ് റോഡിലാണ് ആദ്യ മോഡൽ ബെവ്കോ ഔട്ട്ലെറ്റ് തുറന്നിരിക്കുന്നത്. കേരളത്തിൽ തന്നെ ആദ്യത്തെ സംരഭവമാണ് ഈ ഹൈടെക് ഔട്ട്ലെറ്റ്.
ഉപഭോക്താക്കൾക്ക് വളരെ ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ഏറെ സൗകര്യപ്രദമായ രീതിയിലാണ് ക്രമീകരണം. എല്ലാ റാങ്കിലെയുംമദ്യങ്ങൾ ഇവിടെ ലഭിക്കുന്നു. 350 രൂപ മുതൽ വില ആരംഭിക്കുന്നു.
https://www.facebook.com/Malayalivartha
























