യുവനടി ആക്രമിക്കപ്പെട്ട കേസ് വനിതാ ജഡ്ജ് വിചാരണ നടത്തണമെന്ന ആവശ്യം നിരാകരിച്ച ഹൈക്കോടതി ഉത്തരവ് പുന:പരിശോധിക്കണം, അടച്ചിട്ട കോടതി മുറിയില്‍ മിക്കവാറും അഞ്ചാറു പുരുഷന്മാര്‍ മാത്രമാകും ഉണ്ടാകുക, പലപ്പോഴും പ്രോസിക്യൂട്ടറും പുരുഷനാകും അതിനാല്‍ വനിതാ ജഡ്ജിയുടെ സാനിധ്യം അതിക്രമത്തിന് ഇരയാകുന്നവര്‍ക്ക് നല്‍കുന്ന കോണ്‍ഫിഡന്‍സ് വളരെ വലുതാണെന്ന് പ്രമുഖ അഭിഭാഷക

കൊച്ചിയില്‍ ആക്രമണത്തിനിരയായ നടി , കേസിന്റെ വിചാരണ വനിതാ ജഡ്ജ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് നിരാകരിച്ച ഹൈക്കോടതി ഉത്തരവ് പുന:പരിശോധിക്കണമെന്ന് അഭിഭാഷകയും ഹ്യൂമന്‍ റൈറ്റ്‌സ് ലാ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തകയുമായിരുന്ന സന്ധ്യാ ജനാര്‍ദ്ദനന്‍ പിള്ള ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നിയമത്തിന്റെ ലോജിക് ആകെ കോമഡിയാണെന്നും അഭിഭാഷക തന്റെ ഫെയിസ്ബുക്കിലൂടെ പരിഹസിക്കുന്നു. അടച്ചിട്ട കോടതി മുറിയില്‍ മിക്കവാറും അഞ്ചാറു പുരുഷന്മാര്‍ മാത്രമാകും ഉണ്ടാകുക. പലപ്പോഴും പ്രോസിക്യൂട്ടറും പുരുഷനാകും . വെറും ഒരു മൊഴി കൊടുപ്പു മാത്രമല്ല വളരെ സെന്‍സിറ്റീവ് ആയ ക്രോസ്സ് വിസ്താരവും ഒരു സ്ത്രീക്ക് നേരിടേണ്ടി വരുന്നു . അതു കൊണ്ട് തന്റെ കേസ് ഒരു വനിത ജഡ്ജി വിചാരണ നടത്തണമെന്ന ലൈംഗിക അതിക്രമത്തിന് ഇരയായ ഒരു സ്ത്രീ ആവശ്യം ഉന്നയിച്ചാല്‍ അത് ഗൗരവത്തോടെ കണ്ട് അനുവദിക്കേണ്ടിയതായിരുന്നെന്നും അഭിഭാഷക ചൂണ്ടിക്കാട്ടുന്നു...
അഭിഭാഷകയായ സന്ധ്യ ജനാര്‍ദ്ദനന്‍ പിള്ളയുടെ ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...
തന്റെ കേസിന്റെ വിചാരണ ഒരു വനിതാ ജഡ്ജി നടത്തണമെന്ന ലൈംഗിക അതിക്രമത്തിനിരയായ നടിയുടെ വാദം ഹൈക്കോടതി നിരാകരിച്ചതായ വാര്‍ത്ത കണ്ടു. ആ ഉത്തരവ് പുനഃ പരിശോധിക്കപ്പെടെണ്ടതാണ്. ഇക്കാര്യത്തിലെ നിയമത്തിന്റെ ലോജിക് ആകെ കോമഡി ആണ്. ലൈംഗിക അതിക്രമത്തിനിരയായ ഒരു സ്ത്രീയുടെ മൊഴി പോലീസ് എഴുതുമ്പോള്‍ അതൊരു വനിതാ ഉദ്യോഗസ്ഥയെ കൊണ്ടേ എഴുതിക്കാവു. സെന്‍സിറ്റീവ് വിഷയമാണ് എന്നത് കൊണ്ടാണ് ഇങ്ങനൊരു നിബന്ധന. എന്നാല്‍ അതേ മൊഴി കോടതിയില്‍ പറയുമ്പോള്‍, ഒരു വനിത എഴുതണമെന്നു നിയമത്തിനു നിര്‍ബന്ധമേയില്ല. വിഷയത്തിലെ സെന്‌സിറ്റിവിറ്റി കോടതിയില്‍ വരുമ്പോള്‍ പറന്നു പോകുമോ എന്തോ ? വനിത ജഡ്ജിമാര്‍ എല്ലാവരും ജന്‍ഡര്‍ സെന്‍സിറ്റീവ് ആണെന്ന അഭിപ്രായമൊന്നും തീരെ ഇല്ല. പക്ഷെ ഒരു സ്ത്രീ എന്ന നിലയിലുള്ള ആ സാന്നിധ്യം അതിക്രമത്തിന് ഇരയാകുന്നവര്‍ക് നല്‍കുന്ന കോണ്‍ഫിഡന്‍സ് വളരെ വലുതാണ്.
അടച്ചിട്ട കോടതി മുറിയില്‍ മിക്കവാറും അഞ്ചാറു പുരുഷന്മാര്‍ മാത്രമാകും ഉണ്ടാകുക. പലപ്പോഴും പ്രോസിക്യൂട്ടറും പുരുഷനാകും . വെറും ഒരു മൊഴി കൊടുപ്പു മാത്രമല്ല വളരെ സെന്‍സിറ്റീവ് ആയ ക്രോസ്സ് വിസ്താരവും ഒരു സ്ത്രീക്ക് നേരിടേണ്ടി വരുന്നു . അതു കൊണ്ട് തന്നെ തന്റെ കേസ് ഒരു വനിത ജഡ്ജി വിചാരണ നടത്തണമെന്ന ലൈംഗിക അതിക്രമത്തിന് ഇരയായ ഒരു സ്ത്രീ ആവശ്യം ഉന്നയിച്ചാല്‍ അത് ഗൗരവത്തോടെ തന്നെ കണ്ട് അനുവദിക്കേണ്ടിയതായിരുന്നു . എല്ലാവരും ഈ ആവശ്യം ഉന്നയിച്ചാല്‍ ആവശ്യത്തിന് സ്ത്രീ ജഡ്ജിമാര്‍ ഉണ്ടാകില്ലല്ലോ എന്ന വാദമൊക്കെ വരട്ടെ. ഇത്തരം ചില കണക്കെടുപ്പുകളാണല്ലോ നാട്ടില്‍ പല നല്ല കാര്യങ്ങളും സാധ്യമാക്കിയിട്ടുള്ളതെന്നും അവര്‍ പറയുന്നു.
https://www.facebook.com/Malayalivartha
























