Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ നിന്നും നാലരക്കിലോയോളം സ്വര്‍ണം നഷ്ടപ്പെട്ടു... 243 പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണത്തിനു പകരം വച്ചത് സാധാരണ നാണയങ്ങള്‍, ഇടപാടുകാരെത്താതെ അവരുടെ ഉരുപ്പടികള്‍ പലിശയടച്ച് സ്വര്‍ണം മാറ്റി പകരം നാണയങ്ങള്‍, രണ്ടു വര്‍ഷത്തോളമായി സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ ജോലിചെയ്ത ജെസ്‌നയുടെ തട്ടിപ്പിങ്ങനെ...

23 JUNE 2018 10:29 AM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

എരുമേലിയിലെ ബസ് സ്റ്റാന്‍ഡ് റോഡിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് നാലരക്കിലോയോളം സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി. സ്വര്‍ണത്തിന് പകരം കവറുകളിലുള്ളതാകട്ടെ സാധാരണ നാണയങ്ങള്‍. സംഭവത്തെ തുടര്‍ന്ന് ഓഫീസ് അസിസ്റ്റന്റ് കനകപ്പലം അലങ്കാരത്ത് വീട്ടില്‍ ജെസ്‌ന അജി(30) ക്കെതിരേ പോലീസ് കേസെടുത്തു. കോഴഞ്ചേരി ആസ്ഥാനമായുള്ള മുളമൂട്ടില്‍ ഫൈനാന്‍സിയേഴ്‌സിന്റെ റീജണല്‍ മാനേജര്‍ ബിനോയ് ആണ് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ െജസ്‌നക്കെതിരേ എരുമേലി പോലീസില്‍ പരാതി നല്‍കിയത്. െജസ്‌നയെ തേടി വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിയുടെ ഭാര്യയാണ് ജെസ്‌ന.

അമ്പതോളം ആളുകളുടെ പണയഉരുപ്പടികളാണ് നഷ്ടപ്പെട്ടത്. 243 പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 4.493 കിലോ സ്വര്‍ണം വരുമിത്. വിപണിവില 1.40 കോടി രൂപയോളം. പലിശയടയ്ക്കാതെ കാലാവധി കഴിഞ്ഞ പണയഉരുപ്പടികള്‍ ജീവനക്കാരി സ്വന്തമായി പലിശയടച്ച ശേഷം സ്വര്‍ണം മാറ്റി അതേ തൂക്കത്തില്‍ നാണയങ്ങള്‍ വെക്കുകയായിരുന്നുവെന്ന് അന്വേഷണചുമതലയുള്ള പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി.സുനില്‍കുമാര്‍ പറഞ്ഞു. തൂക്കം ക്രമീകരിക്കാനായി നാണയങ്ങള്‍ക്കൊപ്പം വ്യാജസ്വര്‍ണവും സ്‌റ്റേപ്പിള്‍ പിന്നുകളും ഉപയോഗിച്ചിരുന്നു.

ഉരുപ്പടികള്‍ സൂക്ഷിച്ച കവറിന്റെ ബാര്‍ കോഡ് ഇളക്കി സ്വര്‍ണം എടുത്തശേഷം നാണയങ്ങളും മറ്റും പകരം വെച്ച് പഴയരീതിയിലാക്കുകയായിരുന്നു. അപഹരിച്ച സ്വര്‍ണം കുറെ വിറ്റതായും ബാക്കി മറ്റു സ്ഥലങ്ങളില്‍ പണയംവെച്ചതായുമാണ് പോലീസിന്റെ നിഗമനം. ജീവനക്കാരിയെ സഹായിക്കാന്‍ പുറമെനിന്നുള്ള രണ്ട് യുവാക്കളുള്ളതായും സൂചനകളുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം നടക്കുന്നു. തഹസില്‍ദാര്‍ ജോസ് ജോര്‍ജിന്റെ സാന്നിദ്ധ്യത്തിലാണ് പോലീസ് പണമിടപാട് സ്ഥാപനത്തില്‍നിന്ന് സ്വര്‍ണത്തിന് പകരം നാണയങ്ങള്‍ നിറച്ച പായ്ക്കറ്റുകള്‍ കണ്ടെടുത്തത്.

രണ്ടു വര്‍ഷത്തോളമായി ജെസ്‌ന ഇവിടെ ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്യുന്നു. ഇക്കാലയളവില്‍ പല തവണകളായാവും തട്ടിപ്പ് നടന്നതെന്ന് കരുതുന്നു. ഇടപാടുകാരെത്താതെ തന്നെ പലിശത്തുക അടയ്ക്കുന്നതില്‍ പുതിയതായെത്തിയ ജീവനക്കാരിക്ക് സംശയം തോന്നിയതാണ് തട്ടിപ്പ് പുറത്തറിയാന്‍ കാരണമായത്. ഹെഡ് ഓഫീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്വര്‍ണഉരുപ്പടികള്‍ക്ക് പകരം നാണയങ്ങള്‍ കണ്ടെത്തി.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (8 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (19 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (26 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (33 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (41 minutes ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (55 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (11 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (11 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (11 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (12 hours ago)

Malayali Vartha Recommends