ഉമ്മൻചാണ്ടിക്ക് പിന്നാലെ കോൺഗ്രസിൽ നിന്ന് മറ്റൊരു നാട് കടത്തൽ ; വി.ഡി. സതീശൻ ഒഡീഷയിൽ കോൺഗ്രസിന്റെ സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ

ഉമ്മൻചാണ്ടിക്ക് പിന്നാലെ വി.ഡി. സതീശനെയും കോൺഗ്രസ്സ് നാട് കടത്തുന്നു. ഒഡീഷയിൽ കോൺഗ്രസിന്റെ സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷനായാണ് വി.ഡി. സതീശനെ നിയമിക്കുന്നത്. കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനം ജെനെറൽ സെക്രട്ടറി അശോക് ഗെഹ്‍ലോട്ടാണ് അറിയിച്ചത്. ജിതൻ പ്രസാദ, നൗഷാദ് സോളങ്കി എന്നിവരാണ് മറ്റ് അംഗങ്ങൾ.
വി.ഡി. സതീശന്റെ പേര് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപെടുന്നുവെന്ന് റിപോർട്ടുകൾ വന്നതിന് പിന്നാലെയാണ് നാടുകടത്തൽ. നേരത്തെ ഉമ്മൻചാണ്ടിയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ച് ആന്ധ്രയിലേക്ക് കടത്തിയിരുന്നു. ദിഗ്‌വിജയ് സിംഗിനെ ആന്ധ്രയുടെ ചുമതലയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് അടിയന്തിരമായി ഉമ്മൻചാണ്ടിയെ നിയമിച്ചത്.
https://www.facebook.com/Malayalivartha


























